Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RekhaArya

മ​ർ​ദ​നം മു​ത​ൽ കൊ​ല​പാ​ത​ക ഗൂ​ഢാ​ലോ​ച​ന വ​രെ; മ​ന്ത്രി​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡ് വ​നി​താ ശാ​ക്തീ​ക​ര​ണ-​ശി​ശു​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി രേ​ഖ ആ​ര്യയു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ർ​ദ​നം, വ​ഞ്ച​ന, ജാ​തി അ​ധി​ക്ഷേ​പം, കൊ​ല​പാ​ത​ക ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ആ​രോ​പി​ച്ചാ​ണ് ഗി​ർ​ധാ​രി ലാ​ൽ സാ​ഹു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. സാ​ഹു​വി​നെ​തി​രെ നേ​ര​ത്തെ ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. 

ഡെ​റാ​ഡൂ​ണി​ലെ കാ​ന്‍റ് പൊ​ലി​സ് ക​ഴി​ഞ്ഞ 15ന് ​എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന് പി​ന്നാ​ലെ സാ​ഹു ഒ​ളി​വി​ൽ പോ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ൽ നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ആ​ദ്യ വി​വാ​ഹ​വും അ​തി​ലു​ള്ള മ​ക്ക​ളെ​യും കു​റി​ച്ചു​ള്ള വി​വ​രം മ​റ​ച്ചു​വെ​ച്ചാ​ണ് ത​ന്നെ വി​വാ​ഹം ക​ഴി​ച്ച​തെ​ന്നാ​ണ് രേ​ഖ ആ​ര്യ​യു​ടെ പ്ര​ധാ​ന ആ​രോ​പ​ണം. ത​നി​ക്ക് മ​ക്ക​ൾ ജ​നി​ച്ച​തി​ന് ശേ​ഷ​മാ​ണ് ഭ​ർ​ത്താ​വി​ന്‍റെ ആ​ദ്യ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ജീ​വ​ന​ക്കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഭ​ർ​ത്താ​വ് ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്നും ത​ന്റെ അ​റി​വോ സ​മ്മ​ത​മോ കൂ​ടാ​തെ നാ​ല് ക​മ്പ​നി​ക​ളി​ലെ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്ന് ത​ന്നെ നീ​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചി​ട്ടു​ണ്ട്. എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന് പി​ന്നാ​ലെ ഭ​ർ​ത്താ​വ് ത​ന്നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന​താ​യി ആ​രോ​പി​ച്ച് രേ​ഖ ആ​ര്യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രു​ന്നു. സാ​ഹു​വി​ന്‍റേ​തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ശ​ബ്ദ​സ​ന്ദേ​ശ​വും വീ​ഡി​യോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

Latest News

Corehub Up