Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Relatives Allege Murder

Kollam

യുവതി ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച സംഭവം: കൊ​ല​പാ​ത​ക​മെ​ന്ന് ബ​ന്ധു​ക്ക​ൾ

കൊ​ല്ലം: ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സാ​യ​യു​ടേ​ത് (26) കൊ​ല​പാ​ത​ക​മെ​ന്ന് ബ​ന്ധു​ക്ക​ൾ. ഭ​ർ​തൃ​വീ​ട്ടു​കാ​ർ​ക്കെ​തി​രെ കു​ടും​ബം പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഇ​ല്ലെ​ന്നാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൊ​ലിസി​ന്‍റെ നി​ഗ​മ​നം. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു ഇ​ര​വി​പു​രം പൊ​ലിസ് കേ​സെ​ടു​ത്തി​രു​ന്നു. ആ​ത്മ​ഹ​ത്യ​യ​ല്ല കൊ​ല​പാ​ത​ക​മാ​ണെ​ന്നു കു​ടും​ബം ആ​രോ​പി​ച്ച​തി​നു പി​ന്നാ​ലെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് പൊ​ലിസ്.

മാ​ട​ൻ​ന​ട സ്വ​ദേ​ശി അ​ഫ്സ​ലി​ന്‍റെ ഭാ​ര്യ സാ​യ​യെ ഒക്‌ടോ​ബ​ർ 31ന് ​രാ​ത്രി 8.30നാ​ണ് കി​ട​പ്പു​മു​റി​യി​ലെ ജ​ന​ലി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​ത്. വീ​ട്ടു​കാ​ർ ഉ​ട​ൻ പാ​ല​ത്ത​റ​യി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സാ​യ​യു​ടെ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു.
ഭ​ർ​ത്താ​വി​നോ​ട് സ്നേ​ഹം മാ​ത്ര​മേ ഉ​ള്ളൂ എ​ന്നും ത​ന്‍റെ സ്വ​ർ​ണം വി​റ്റ് കാ​റി​ന്‍റെ ഇ​എം​ഐ അ​ട​യ്ക്ക​ണ​മെ​ന്നു​മാ​ണ് ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ കു​ടും​ബം ഇ​പ്പോ​ൾ എ​റ​ണാ​കു​ള​ത്താ​ണ് താ​മ​സം. വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് നാലു വ​ർ​ഷ​മാ​യി.

Latest News

Corehub Up