Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Renewals

America

എ​ച്ച്1​ബി, എ​ൽ1 വി​സ പു​തു​ക്ക​ലു​ക​ൾ​ക്ക് പു​തി​യ ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി യുഎ​സ്; ഇ​ന്ത്യ​ൻ പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്ക് തി​രി​ച്ച​ടി

വാ​ഷിം​ഗ്ട​ൺ ഡിസി :എ​ച്ച്1​ബി, എ​ൽ1 വി​സ​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കു​ന്ന​തി​നും പു​തി​യ ഫീ​സ് ഈ​ടാ​ക്കാ​ൻ അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ടം ത​യ്യാ​റെ​ടു​ക്കു​ന്നു. പു​തി​യ വി​സ​ക​ൾ​ക്ക് പു​റ​മെ വി​സ പു​തു​ക്കു​ന്ന ഘ​ട്ട​ത്തി​ലും 911 റെ​സ്പോ​ൺ​സ് ആ​ൻ​ഡ് ബ​യോ​മെ​ട്രി​ക് എ​ൻ​ട്രി​എ​ക്സി​റ്റ് ഫീ​സ് ബാ​ധ​ക​മാ​ക്കു​ന്ന​താ​ണ് പു​തി​യ നി​യ​മം.

ഈ ​മാ​റ്റം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ പ്രൊ​ഫ​ഷ​ണ​ലു​ക​ളെ​യാ​ണ്. 2025 ലെ ​ക​ണ​ക്കു​ക​ൾ പ്ര​കാ​രം എ​ച്ച്1​ബി വി​സ പു​തു​ക്കി​യ​വ​രി​ൽ 77.6 ശ​ത​മാ​ന​വും ഇ​ന്ത്യ​ക്കാ​രാ​ണ്.

അ​തി​നാ​ൽ ആ​മ​സോ​ൺ, ടി.​സി.​എ​സ്, മൈ​ക്രോ​സോ​ഫ്റ്റ്, ഗൂ​ഗി​ൾ തു​ട​ങ്ങി​യ പ്ര​മു​ഖ ഐ.​ടി, ടെ​ക്നോ​ള​ജി ക​മ്പ​നി​ക​ൾ​ക്ക് വി​ദേ​ശ ജീ​വ​ന​ക്കാ​രെ നി​ല​നി​ർ​ത്താ​ൻ വ​ൻ തു​ക അ​ധി​ക​മാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രും.

ജീ​വ​ന​ക്കാ​രി​ൽ പ​കു​തി​യി​ല​ധി​ക​വും എ​ച്ച്1​ബി/​എ​ൽ1 വി​സ​യി​ലു​ള്ള, യു.​എ​സി​ൽ 50ൽ ​അ​ധി​കം ജീ​വ​ന​ക്കാ​രു​ള്ള ക​മ്പ​നി​ക​ളെ​യാ​ണ് ഈ ​നി​യ​മം പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.

Latest News

Corehub Up