കണക്ടിക്കട്ട്: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസിന്റെ (മന്ത്ര) കണക്ടിക്കട്ട് റീജിയണൽ വൈസ് പ്രസിഡന്റായി രഞ്ജിത് എസ്. പിള്ള ചുമതലയേറ്റതായി സംഘടന ഔദ്യോഗികമായി അറിയിച്ചു.
സംഘടനയുടെ സ്ഥാപകകാലം മുതൽ മന്ത്രയോടൊപ്പം പ്രവർത്തിച്ചു വരുന്ന രഞ്ജിത്, മുൻപ് കണക്ടിക്കട്ട് മേഖലയിൽ വിവിധ റീജിയണൽ ഉത്തരവാദിത്വങ്ങൾ വിജയകരമായി ഏറ്റെടുത്തു നിറവേറ്റിയിട്ടുള്ള വ്യക്തിയാണ്.
സംഘടനാപരമായ ദീർഘകാല അനുഭവവും സമൂഹസേവനത്തിലെ സജീവ പങ്കാളിത്തവും അദ്ദേഹത്തിന്റെ ശക്തികളാണ്. പ്രാദേശിക സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ രഞ്ജിത്, കണക്ടിക്കട്ടിലെ മലയാളി സംഘടനയായ MASCONN-ന്റെ നിലവിലെ ട്രഷററായും സേവനം ചെയ്യുന്നു.
കൂടാതെ ഫെയർഫീൽഡ് കൗണ്ടി മേഖലയിലെ മലയാളി ഹിന്ദു സമൂഹ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. പ്രത്യേകിച്ച് സ്ട്രാറ്റ്ഫോർഡ് ഹിന്ദു ക്ഷേത്രത്തിൽ നടക്കുന്ന ആത്മീയ - സാംസ്കാരിക പരിപാടികൾക്ക് പിന്തുണ നൽകിക്കൊണ്ടിരിക്കുന്നു.
ഇരുപത് വർഷത്തിലധികം ഐടി മേഖലയിലെ അനുഭവസമ്പത്തുള്ള ആലപ്പുഴ സ്വദേശിയായ രഞ്ജിത്, ഭാര്യ സബിതയും മക്കളായ നവ്യ, ഇഷ എന്നിവർക്കൊപ്പം സ്റ്റാംഫോർഡിൽ ആണ് താമസിക്കുന്നത്.
കണക്ടിക്കട്ട് മേഖലയിലെ മന്ത്രയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും ശക്തിയും നൽകാൻ അദ്ദേഹത്തിന്റെ നേതൃത്വം സഹായകരമാകുമെന്ന് സംഘടന പ്രത്യാശ പ്രകടിപ്പിച്ചു.