ഡാളസ്: ഡാളസ് ഫോർട്ട് വർത്ത് (DFW) മേഖലയിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹിക സാംസ്കാരിക രംഗത്ത് സജീവസാന്നി ധ്യവുമായിരുന്ന റെന്നിൽ രാധാകൃഷ്ണൻ അന്തരിച്ചു.
കേരള ഹിന്ദു സൊസൈറ്റി ഓഫ് ഡാളസിന്റെ (KHS) മുൻ പ്രസിഡന്റായിരുന്ന അദ്ദേഹം മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഡാലസിൽ നിന്നും കോഴിക്കോട്ടെത്തിയിരുന്നു.
തിരിച്ച് ഡാലസിലേക്കു വരാനിരിക്കെ ഞായറാഴ്ച അപ്രതീക്ഷിതമായി അന്ത്യം സംഭവിക്കുകയായിരുന്നു. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (KHNA) നേതൃനിരയിലും സജീവമായി പ്രവർത്തിച്ചിരുന്നു.
ഡാളസ് മേഖലയിൽ നിരവധി വിജയകരമായ ബിസിനസ് സംരംഭങ്ങളുടെ ഉടമയായ റെന്നിൽ മികച്ചൊരു സംരംഭകൻ എന്ന നിലയിലും കാരുണ്യപ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം എന്ന നിലയിലും പ്രവാസി മലയാളി സമൂഹത്തിന് ഏറെ പ്രിയങ്കരനായിരുന്നു.
ഭാര്യ: ബിന്ദു റെന്നിൽ. മക്കൾ: അഞ്ജലി, അമിത് (പൊതുദർശനത്തിന്റെയും സംസ്കാര ചടങ്ങുകളുടെയും വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്).