കോഴിക്കോട്: ലോകോത്തര നിലവാരത്തിലുള്ള യൂറോളജി-വൃക്കരോഗ ചികിത്സ മലബാറിന് ലഭ്യമാക്കുന്നതിന്റെ ഭാഗമായി മേയ്ത്ര ഹോസ്പിറ്റലിൽ നവീകരിച്ച യൂറോളജി-വൃക്കരോഗ വിഭാഗം പ്രവർത്തനം ആരംഭിച്ചു. ഡോ. മോഹൻ കേശവമൂർത്തിയുടെ വിദഗ്ധ യൂറോളജി ടീമാണ് പ്രവര്‍ത്തനം ഏറ്റെടുക്കുന്നത്.
നവീകരിച്ച വിഭാഗത്തിലൂടെ റോബോട്ടിക് സർജറി ഉൾപ്പെടെയുള്ള അത്യാധുനിക സേവനങ്ങളാണ് മേയ്ത്ര ഹോസ്പിറ്റൽ ലഭ്യമാക്കുന്നത്.
അഡ്വാൻസ്ഡ് ലേസർ ആന്‍ഡ് എൻഡോ യൂറോളജി ശസ്ത്രക്രിയകൾ ഇനി മേയ്ത്രയിൽ ലഭ്യമാണ്. കൂടാതെ മൂത്രനാളിയിലെയും വൃക്കയിലെയും കാൻസർ രോഗങ്ങൾക്കുള്ള കൃത്യമായ ചികിത്സയും സങ്കീർണ്ണമായ റീ കൺസ്ട്രക്റ്റീവ് ശസ്ത്രക്രിയകളും ഉൾപ്പെടുന്ന യൂറോ-ഓങ്കോളജി സേവനങ്ങളും അത്യാധുനിക കിഡ്നി-പാൻക്രിയാസ് ട്രാൻസ്പ്ലാന്റേഷനും മിനിമലി ഇൻവേസീവ് ഡോണർ നെഫ്രെക്ടമികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം പുരുഷന്മാരുടെ പ്രത്യേക ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്ന ആൻഡ്രോളജി ചികിത്സകളും കുട്ടികളിലെ ജന്മനായുള്ള യൂറോളജിക്കൽ വൈകല്യങ്ങൾ പരിഹരിക്കുന്ന പീഡിയാട്രിക് യൂറോളജി സേവനങ്ങളും രോഗികൾക്കായി ഇനി ലഭ്യമാണ്.