Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Renowned Director

പ്ര​ശ​സ്‌​ത സം​വി​ധാ​യ​ക​ൻ ആ​ർ. ശ​ര​ത് അ​ന്ത​രി​ച്ചു

മ​ല​യാ​ള ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ​ആ​ർ. ശ​ര​ത് (63) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

നി​ര​വ​ധി സം​സ്ഥാ​ന ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ നേ​ടി. ര​ണ്ട് സി​നി​മ​ക​ൾ​ക്ക് ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ചു. ആ​ദ്യ സ​നി​മ​യാ​യ സാ​യാ​ഹ്നം നേ​ടി​യ​ത് ഏ​ഴ് സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ളാ​ണ്. സാ​യാ​ഹ്നം, സ്ഥി​തി, ശീ​ലാ​ബ​തി, ഡി​സൈ​ർ, ബു​ദ്ധ​നും ചാ​പ്ലി​നും ചി​രി​ക്കു​ന്നു, സ്വ​യം, പ​റു​ദീ​സ തു​ട​ങ്ങി​യ സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തു. ഷാ​ജി എ​ൻ. ക​രു​ണി​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി​ട്ടാ​യി​രു​ന്നു തു​ട​ക്കം.

ഒ​ൻ​പ​ത് അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ങ്ങ​ളും ഒ​രു ദേ​ശീ​യ പു​ര​സ്കാ​ര​വും നാ​ല് കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ളും അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്.

2000-ൽ ​പു​റ​ത്തി​റ​ങ്ങി​യ സാ​യ​ഹ്നം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ​ര​ത് ച​ല​ച്ചി​ത്ര​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്. സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​യി​രു​ന്നു ഇ​ത്. സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ളി​ൽ അ​മ്പ​ര​പ്പി​ക്കു​ന്ന ഏ​ഴ് പു​ര​സ്കാ​ര​ങ്ങ​ളും ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള ഇ​ന്ദി​രാ​ഗാ​ന്ധി ദേ​ശീ​യ പു​ര​സ്കാ​ര​വും 'സാ​യ​ഹ്നം' സ്വ​ന്ത​മാ​ക്കി.

2001-ലെ ​മ്യൂ​ണി​ക്ക് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ ഈ ​ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് മ​റ്റ് നി​ര​വ​ധി പ്ര​ശ​സ്ത​മാ​യ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ലേ​ക്ക് ക്ഷ​ണി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

അ​ടു​ത്ത ഫീ​ച്ച​ർ ചി​ത്ര​മാ​യ സ്ഥി​തി 2003-ലെ ​ബാ​ങ്കോ​ക്ക് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. മൂ​ന്നാ​മ​ത്തെ ഫീ​ച്ച​ർ ചി​ത്രം ശീ​ലാ​വ​തി (2006) ഗു​രു​ത​ര​മാ​യ സാ​മൂ​ഹി​ക തി​ന്മ​ക​ളെ വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​ന്നു. ചി​ത്രം ബോ​ക്സ് ഓ​ഫീ​സി​ൽ വി​ജ​യം നേ​ടി. താ​യ്‌​വാ​നി​ലെ ഏ​ഷ്യ പ​സ​ഫി​ക് ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ചി​ത്രം പ്രീ​മി​യ​ർ ചെ​യ്യ​പ്പെ​ട്ടു.

ഇ​ന്തോ-​ചൈ​നീ​സ് സം​യു​ക്ത സം​രം​ഭ​മാ​യ ദി ​ഡി​സ​യ​ർ - എ ​ജേ​ർ​ണി ഓ​ഫ് എ ​വു​മ​ൺ (2011) എ​ന്ന ഹി​ന്ദി ച​ല​ച്ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും ശ​ര​ത് നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. പ​റു​ദീ​സ (2012) മെ​ക്സി​ക്ക​ൻ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലും ആം​സ്റ്റ​ർ​ഡാം ച​ല​ച്ചി​ത്ര​മേ​ള​യി​ലും പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി. ഈ ​ജ​ന​പ്രി​യ ചി​ത്രം ഇ​ന്നും അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

ബു​ദ്ധ​ൻ ചി​രി​ക്കു​ന്നു എ​ന്ന ചി​ത്രം ചാ​പ്ലി​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​വേ​ള​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തെ ഈ ​ചി​ത്രം ആ​ഘോ​ഷ​മാ​ക്കി.

അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ പ്ര​ശം​സ നേ​ടി​യ ത​ന്‍റെ ഡോ​ക്യു​മെ​ന്‍റ​റി​യാ​യ ദി ​പെ​യി​ന്‍റ​ഡ് എ​പി​ക്സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ കി​ലു​നൂ​ർ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് രാ​ജാ ര​വി​വ​ർ​മ്മ​യു​ടെ അ​പൂ​ർ​വ്വ​മാ​യ ചി​ല ഭി​ത്തി​ചി​ത്ര​ങ്ങ​ൾ (മ്യൂ​റ​ൽ പെ​യി​ന്‍റിം​ഗ്സ്) ശ​ര​ത് ക​ണ്ടെ​ത്തി.

യാ​ദൃ​ശ്ചി​ക​മാ​യ ഈ ​ക​ണ്ടെ​ത്ത​ൽ ഭി​ത്തി​ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ന് വ​ലി​യ സം​ഭാ​വ​ന​യാ​യി മാ​റി. ഭി​ത്തി​ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​ഠി​ച്ച ശ​ര​ത്തി​ന് മ്യൂ​റ​ൽ ഗ​വേ​ഷ​ണ​ത്തി​നാ​യി 1996-ൽ ​ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ ജൂ​നി​യ​ർ ഫെ​ലോ​ഷി​പ്പ് ല​ഭി​ച്ചു.

ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​യ ആ​ർ. ശ​ര​ത് ച​ല​ച്ചി​ത്ര നി​ർ​മാ​ണ​ത്തി​ലും ജേ​ണ​ലി​സ​ത്തി​ലും ഔ​ദ്യോ​ഗി​ക പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ട്. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി രു​ന്നു. സാം​സ്കാ​രി​ക വ​കു​പ്പി​ന് കീ​ഴി​ൽ എം.​പി.​സി.​സി ഡ​യ​റ​ക്ട​റാ​യും ഭാ​ര​ത് ഭ​വ​ൻ സെ​ക്ര​ട്ട​റി​യാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up