Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RepayFunds

ഫണ്ട് തിരിച്ചടയ്ക്കാന്‍ ഉത്തരവ്: എംജി വിസിയുടെ ഉത്തരവിന് സ്റ്റേ

കൊ​​​ച്ചി: മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ലാ യൂ​​​ണി​​​യ​​​ന്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ദേ​​​ശീ​​​യ സെ​​​മി​​​നാ​​​റി​​​ന് അ​​​നു​​​വ​​​ദി​​​ച്ച തു​​​ക തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​നു​​​ള്ള വൈ​​​സ് ചാ​​​ന്‍സ​​​ല​​​റു​​​ടെ ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു.

മു​​​ന്‍കൂ​​​റാ​​​യി ന​​​ല്‍കി​​​യ 2,81,250 രൂ​​​പ തി​​​രി​​​കെ ന​​​ല്‍ക​​​ണ​​​മെ​​​ന്ന ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ലെ ഉ​​​ത്ത​​​ര​​​വ് ചോ​​​ദ്യം ചെ​​​യ്തു സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ലാ യൂ​​​ണി​​​യ​​​നും ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പി.​​​എ​​​സ്. അ​​​മ​​​ലും ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.

സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യോ​​​ടും വി​​​സി​​​യോ​​​ടും ര​​​ജി​​​സ്ട്രാ​​​റോ​​​ടും വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ കോ​​​ട​​​തി ഹ​​​ര്‍ജി വീ​​​ണ്ടും ഒക്‌ടോബർ ഒ​​​മ്പ​​​തി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

സെ​​​മി​​​നാ​​​റി​​​ന്‍റെ പോ​​​സ്റ്റ​​​റി​​​ല്‍ പാ​​​റ്റ​​​യു​​​ടെ ചി​​​ത്രം ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു​​​ള്ള പ്ര​​​തി​​​കാ​​​ര​​​മാ​​​യാ​​​ണു വി​​​സി​​​യു​​​ടെ ന​​​ട​​​പ​​​ടി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണു ഹ​​​ര്‍ജി ന​​​ല്‍കി​​​യ​​​ത്.

ഒ​​​രു​​​ക്ക​​​ങ്ങ​​​ള്‍ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ, പോ​​​സ്റ്റ​​​റു​​​ക​​​ളു​​​ടെ പേ​​​രി​​​ല്‍ സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ചു ന​​​ട​​​ത്തു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍ രാ​​​ഷ്‌​​​ട്രീ​​​യ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ പാ​​​ടി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി സ​​​ര്‍ക്കു​​​ല​​​ര്‍ ഇ​​​റ​​​ക്കി​​​യി​​​രു​​​ന്നു.

പോ​​​സ്റ്റ​​​റു​​​ക​​​ളി​​​ല്‍ രാ​​​ഷ്‌‌​​​ട്രീ​​​യ ചി​​​ഹ്ന​​​ങ്ങ​​​ളോ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളോ ഇ​​​ല്ലെ​​​ന്ന് യൂ​​​ണി​​​യ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍കി​​​യെ​​​ങ്കി​​​ലും ഇ​​​തു ത​​​ള്ളി​​​യാ​​​ണ് തു​​​ക തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​ന്‍ വി​​​സി ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

Latest News

Corehub Up