Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Repentance

അ​നു​താ​പ​ത്തി​ൽ ദൈ​വ​ത്തി​ന്‍റെ റോ​ൾ

നോ​ന്പു​കാ​ല​ത്തി​ന്‍റെ പ്ര​ധാ​ന ധ്യാ​ന​വി​ഷ​യ​മാ​ണ് അ​നു​താ​പം. അ​നു​താ​പ​ത്തോ​ടു ചേ​ർ​ന്നാ​ണ് ചി​ല​പ്പോ​ൾ ബൈ​ബി​ൾ അ​നു​ഗ്ര​ഹ​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്, പ്ര​ത്യേ​കി​ച്ച് ഏ​ശ​യ്യ​യു​ടെ വെ​ളി​പാ​ടു​ക​ളി​ൽ. അ​നു​സ​രി​ച്ചാ​ൽ അ​ഥ​വാ അ​നു​ത​പി​ച്ചാ​ൽ നീ ​അ​നു​ഗ്ര​ഹം പ്രാ​പി​ക്കും (ഏ​ശ 1:19).

പ​ല​പ്പോ​ഴും നോ​ന്പു​കാ​ലം അ​നു​ഗ്ര​ഹ​ത്തി​ന്‍റെ കാ​ല​മാ​കു​ന്ന​തും ഈ ​ഒ​രു അ​ർ​ഥ​ത്തി​ലാ​ണ്. പ​ക്ഷേ, ഈ ​അ​നു​ഗ്ര​ഹ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ​ത​ന്നെ ന​മ്മ​ൾ ചി​ല​പ്പോ​ൾ പി​ന്നി​ലാ​യി പോ​കാ​റു​ണ്ട്. പ്ര​ഭാ​ഷ​ക​ന്‍റെ പു​സ്ത​കം 33:16-17 വാ​ക്യ​ങ്ങ​ളി​ൽ ദൈ​വ​കൃ​പ​യി​ൽ പി​ന്നി​ലാ​യി​പ്പോ​യ ഒ​രു വ്യ​ക്തി​യു​ടെ ആ​ധ്യാ​ത്മി​ക അ​നു​ഭ​വ​ങ്ങ​ളെ​യാ​ണ് അ​നാ​വ​ര​ണം ചെ​യ്യു​ന്ന​ത്.
കു​ര​ങ്ങും പൂ​ച്ച​യും

"ഒ​ടു​വി​ലാ​ണ് ഞാ​ൻ ഉ​ണ​ർ​ന്ന​ത്, കാ​ലാ പെ​റു​ക്കു​ന്ന​വ​നെ​പ്പോ​ലെ ഞാ​ൻ മു​ന്തി​രി​പ്പ​ഴം ശേ​ഖ​രി​ക്കു​ന്ന​വ​രു​ടെ പി​ന്നി​ലാ​യി; എ​ന്നാ​ൽ, ക​ർ​ത്താ​വി​ന്‍റെ അ​നു​ഗ്ര​ഹം നി​മി​ത്തം ഞാ​ൻ മു​ൻ​പ​ന്തി​യി​ലെ​ത്തി; മു​ന്തി​രി​പ്പ​ഴം ശേ​ഖ​രി​ക്കു​ന്ന​വ​നെ​പ്പോ​ലെ ച​ക്കു​നി​റ​ച്ചു' എ​ന്നാ​ണ് ഈ ​ദൈ​വ​വ​ച​നം. അ​നു​താ​പ​ത്തി​നും ഈ ​ഒ​രു അ​നു​ഭ​വ​മു​ണ്ട്. ഇ​ന്ത്യ​ൻ ത​ത്ത്വ​ശാ​സ്ത്ര​ത്തി​ൽ മ​ർ​ക്ക​ട​ന്യാ​യം, മാ​ർ​ജാ​ര​ന്യാ​യം എ​ന്നി​ങ്ങ​നെ ര​ണ്ട് ആ​ധ്യാ​ത്മി​ക പ​രി​ച​ര​ണ രീ​തി​ക​ളു​ണ്ട്.

മ​ർ​ക്ക​ട​ൻ അ​ല്ലെ​ങ്കി​ൽ കു​ര​ങ്ങ് ത​ന്‍റെ കു​ഞ്ഞി​നെ മ​ര​ക്കൊ​ന്പ​ത്തേ​ക്കു വ​ഹി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തു മു​തു​ക​ത്തു വ​ച്ചു​കൊ​ണ്ടാ​ണ്. ത​ള്ള​ക്കു​ര​ങ്ങ് മു​ക​ളി​ലേ​ക്കു ചാ​ടി​ക്കൊ​ണ്ടേ​യി​രി​ക്കും. അ​പ്പോ​ൾ പി​ടി​വി​ട്ടു പോ​കാ​തി​രി​ക്കാ​ൻ കു​ട്ടി​ക്കു​ര​ങ്ങ് ത​ള്ള​ക്കു​ര​ങ്ങി​ന്‍റെ മു​തു​ക​ത്ത് അ​ള്ളി​പ്പി​ടി​ച്ചി​രി​ക്ക​ണം. ഇ​വി​‌ടത്തെ പ്ര​ധാ​ന​പ്പെ​ട്ട റോ​ൾ കു​ട്ടി​ക്കു​ര​ങ്ങി​ന്‍റേ​താ​ണ്.

മാ​ർ​ജാ​ര​ന്യാ​യ​ത്തി​ൽ അ​ങ്ങ​നെ​യ​ല്ല. ത​ള്ള​പ്പൂ​ച്ച മ​ച്ചും​പു​റ​ത്തേ​ക്കു കു​ഞ്ഞി​നെ​യും കൊ​ണ്ടു പോ​ക​ണം എ​ന്നു​ണ്ടെ​ങ്കി​ൽ കു​ഞ്ഞി​നെ അ​തു ക​ടി​ച്ചു​പി​ടി​ച്ചു​കൊ​ണ്ടാ​ണ് പോ​കു​ന്ന​ത്. അ​പ്പോ​ൾ കു​ഞ്ഞു​പൂ​ച്ച​യു​ടെ ക​യ​റ്റ​ങ്ങ​ളി​ലെ​ല്ലാം അ​തി​നു പ്ര​ത്യേ​കി​ച്ചു റോ​ളൊ​ന്നു​മി​ല്ല. അ​മ്മ​പ്പൂ​ച്ച​യ്ക്കാ​ണ് റോ​ൾ നി​ർ​വ​ഹി​ക്കാ​നു​ള്ള​ത്.

ഇ​തു​പോ​ലെ അ​നു​താ​പ​ത്തി​ലും ദൈ​വ​ത്തി​ന്‍റെ റോ​ളു​ണ്ട്. ദൈ​വം വി​ചാ​രി​ച്ചാ​ൽ ന​മു​ക്ക് അ​നു​താ​പം ന​ൽ​കാ​ൻ ക​ഴി​യും. ന​മ്മ​ൾ വ​ച​നം കേ​ട്ട് അ​നു​ത​പി​ക്കു​ന്പോ​ൾ അ​തി​ൽ ന​മു​ക്ക് ഒ​രു റോ​ൾ ഉ​ള്ള​തു​പോ​ലെ ന​മു​ക്ക് അ​നു​താ​പം ല​ഭി​ക്കാ​ത്ത അ​വ​സ​ര​വും ഉ​ണ്ടാ​വാം. ഈ ​അ​വ​സ്ഥ​യി​ൽ ന​മു​ക്ക് അ​നു​താ​പം ന​ൽ​കാ​ൻ ദൈ​വ​ത്തി​നു ക​ഴി​യും. ഇ​തൊ​രു അ​പ്പ​സ്തോ​ല​കാ​ല ആ​ത്മീ​യ അ​നു​ഭ​വ​മാ​ണ്. അ​താ​ണ് ന​ട​പ​ടി പു​സ്ത​കം 11:18ൽ ​എ​ഴു​തി​യി​രി​ക്കു​ന്ന​ത്, വി​ജാ​തീ​യ​ർ​ക്കു ദൈ​വം ജീ​വ​പ്രാ​പ്തി​ക്കു​ള്ള അ​നു​താ​പം ന​ൽ​കി. ഇ​വി​ടെ ദൈ​വ​മാ​ണ് അ​നു​താ​പം ന​ൽ​കു​ന്ന​ത്.

അ​നു​താ​പം ല​ഭി​ക്കാ​ൻ

അ​നു​താ​പ​ത്തി​ന്‍റെ കൂ​ടെ ജീ​വ​പ്രാ​പ്തി അ​ഥ​വാ പ​രി​ശു​ദ്ധാ​ത്മാ​വി​നെ ല​ഭി​ക്കു​ന്ന അ​നു​താ​പം എ​ന്നു​കൂ​ടി കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു​ണ്ട്.

ന​മ്മ​ൾ അ​നു​താ​പ​ത്തി​നുവേ​ണ്ടി ആ​ഗ്ര​ഹി​ച്ചാ​ൽ അ​തി​നുവേ​ണ്ടി ബോ​ധ​പൂ​ർ​വ​മാ​യ ഒ​രു പ​രു​വ​പ്പെ​ട​ൽ ആ​വ​ശ്യ​മാ​ണെ​ന്നു മാ​ത്രം. അ​പ്പോ​ൾ ദൈ​വം ന​മു​ക്ക് അ​നു​താ​പം ന​ൽ​കി ഈ ​നോ​ന്പു​കാ​ലം ആ​ത്മീ​യ വ​സ​ന്ത​കാ​ല​മാ​ക്കും. ജ്ഞാ​നം 12:19ൽ ​അ​വി​ട​ന്ന് പാ​പ​ത്തെ​ക്കു​റി​ച്ച് അ​വ​ർ​ക്ക് അ​നു​താ​പം ന​ൽ​കി​യെ​ന്നു പ​റ​യു​ന്ന​തും ഈ ​അ​ർ​ഥ​ത്തി​ൽ ത​ന്നെ​യാ​ണ്. പ്രാ​ർ​ഥ​നാജീ​വി​ത​ത്തി​ലൂ​ടെ​യും പ​ര​സ്നേ​ഹ പ്ര​വൃ​ത്തി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തി​യും ദൈ​വം ന​ൽ​കു​ന്ന അ​നു​താ​പ​ത്തി​നാ​യി ന​മു​ക്കു ന​മ്മെ​ത്ത​ന്നെ ഒ​രു​ക്കാം.

Latest News

Corehub Up