Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Republican Candidate

America

മി​ഷി​ഗ​ൺ സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്: റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥിക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഹേ​ലി സ്റ്റീ​വ​ൻ​സ്

ഡെ​ട്രോ​യി​റ്റ്: തെര​ഞ്ഞെ​ടു​പ്പി​ന് ര​ണ്ട് ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, മി​ഷി​ഗ​ണി​ലെ ഡെ​മോ​ക്രാ​റ്റി​ക് ജ​ന​പ്ര​തി​നി​ധി ഹേ​ലി സ്റ്റീ​വ​ൻ​സ് സ്വ​ന്തം പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യ അ​ബ്ദു​ൾ എ​ൽ-​സ​യീ​ദി​നെ ത​ള്ളി റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി മൈ​ക്ക് റോ​ജേ​ഴ്‌​സി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

ഡെ​ട്രോ​യി​റ്റി​ലെ ഒ​രു പ​ള്ളി​യി​ൽ മൈ​ക്ക് റോ​ജേ​ഴ്‌​സി​നൊ​പ്പം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന് ശേ​ഷ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ സ്റ്റീ​വ​ൻ​സ് ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. എ​ൽ-​സ​യീ​ദി​ന്റെ പ്ര​ചാ​ര​ണ​ത്തി​ൽ ത​ന്നെ സ്വാ​ഗ​തം ചെ​യ്യു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തി​നാ​ലാ​ണ് റോ​ജേ​ഴ്‌​സി​ന് പി​ന്തു​ണ ന​ൽ​കു​ന്ന​തെ​ന്ന് സ്റ്റീ​വ​ൻ​സ് പ​റ​ഞ്ഞു. കൂ​ടാ​തെ, എ​ൽ-​സ​യീ​ദി​ന്റെ ചി​ല പ്ര​ചാ​ര​ണ രീ​തി​ക​ളി​ലും പ്ര​സ്താ​വ​ന​ക​ളി​ലും ഉ​ണ്ടാ​യ ഭി​ന്ന​ത​യും തീ​രു​മാ​ന​ത്തി​ന് കാ​ര​ണ​മാ​യി.

അ​തേ​സ​മ​യം, സ്റ്റീ​വ​ൻ​സി​ന്റെ തീ​രു​മാ​ന​ത്തെ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. സെ​ന​റ്റ് ന്യൂ​ന​പ​ക്ഷ നേ​താ​വ് ച​ക് ഷൂ​മ​ർ ഇ​തി​നെ "വ​ഞ്ച​ന" എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു. എ​ന്നാ​ൽ ഈ ​രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ വോ​ട്ട​ർ​മാ​രെ ബാ​ധി​ക്കി​ല്ലെ​ന്നും ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന പ്ര​ശ്ന​ങ്ങ​ളി​ലാ​ണ് താ​ൻ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ബ്ദു​ൾ എ​ൽ-​സ​യീ​ദ് പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up