Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Request

ധാ​​​​​രാ സിം​​​​​ഗി​​​​​ന്‍റെ ശി​​ക്ഷായി​​ള​​വ്: അ​​​​​പേ​​​​​ക്ഷ പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചത് പ​​ശ്ചാ​​ത്താ​​പം പ്ര​​ക​​ടി​​പ്പി​​ച്ചതിനെത്തുടർന്ന്

ന‍്യൂ​​​ഡ​​​ൽ​​​ഹി: ഗ്ര​​​ഹാം സ്റ്റെ​​​യി​​​ൻ​​​സി​​​ന്‍റെ​​​യും മ​​​ക്ക​​​ളു​​​ടെ​​​യും കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ത്തി​​​​​ല്‍ പ​​​​​ശ്ചാ​​​​​ത്താ​​​​​പം പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ധാ​​​​​രാ സിം​​​​​ഗി​​​​​ന്‍റെ ശി​​​​​ക്ഷാ ഇ​​​​​ള​​​​​വി​​​​​നു​​​​​ള്ള അ​​​​​പേ​​​​​ക്ഷ പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ച് ആ​​​​​റാ​​​​​ഴ്ച​​​​​യ്ക്ക​​​​​കം തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ക്കാ​​​​​ന്‍ ക​​​​​ഴി​​​​​ഞ്ഞ വ​​​​​ര്‍ഷം മാ​​​​​ര്‍ച്ച് 19ന് ​​​സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ഒ​​​​​ഡീ​​​​​ഷ സ​​​​​ര്‍ക്കാ​​​​​രി​​​​​നോ​​​​​ടു നി​​​​​ര്‍ദേ​​​​​ശി​​​​​ച്ച​​ത്.

ജീ​​​​​വ​​​​​പ​​​​​ര്യ​​​​​ന്തം ത​​​​​ട​​​​​വി​​​​​നു ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട്ട താ​​​​​ന്‍ 25 വ​​​​​ര്‍ഷം ശി​​​​​ക്ഷ അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ച​​​​​തി​​​​​നാ​​​​​ല്‍ ശി​​​​​ക്ഷാ​​​​​യി​​​​​ള​​​​​വ് ന​​​​​ല്‍കി മോ​​​​​ചി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടാ​​​​​ണ് ധാ​​​​​രാ സിം​​​​​ഗ് സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​ത്.

ധാ​​​​​രാ സിം​​​​​ഗി​​​​​ന്‍റെ നേ​​​​​ര​​​​​ത്ത​​​​​യു​​​​​ള്ള ജ​​​​​യി​​​​​ല്‍ മോ​​​​​ച​​​​​ന ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് ഒ​​​​​ഡീ​​​​​ഷ സ​​​​​ര്‍ക്കാ​​​​​ര്‍ അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ന്‍ പി.​​​​​വി. യോ​​​​​ഗേ​​​​​ശ്വ​​​​​ര​​​​​നോ​​​​​ട് കോ​​​​​ട​​​​​തി ചോ​​​​​ദി​​​​​ച്ചു. ജി​​​​​ല്ലാ കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ നി​​​​​ന്നു ക​​​​​മ്മി​​​​​റ്റി​​​​​ക്കു ചി​​​​​ല രേ​​​​​ഖ​​​​​ക​​​​​ള്‍ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണെ​​​​​ന്നും അ​​​​​വ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ന്‍ മ​​​​​റു​​​​​പ​​​​​ടി ന​​​​​ല്‍കി.

മു​​​​​ന്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി രാ​​​​​ജീ​​​​​വ് ഗാ​​​​​ന്ധി​​​​​യു​​​​​ടെ വ​​​​​ധ​​​​​ത്തി​​​​​ല്‍ ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട്ട എ.​​​​​ജി. പേ​​​​​ര​​​​​റി​​​​​വാ​​​​​ള​​​​​ന് ഇ​​​​​ള​​​​​വ് അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യു​​​​​ടെ 2022ലെ ​​​​​ഉ​​​​​ത്ത​​​​​ര​​​​​വ് ഉ​​​​​ദ്ധ​​​​​രി​​​​​ച്ചാ​​​​​ണു ധാ​​​​​രാ സിം​​​​​ഗ് സ​​​​​മാ​​​​​ന​​​​​മാ​​​​​യ ആ​​​​​ശ്വാ​​​​​സം തേ​​​​​ടി​​​​​യ​​​​​ത്. 2024 ജൂ​​​​​ലൈ​​​​​യി​​​​​ലാ​​​​​ണ് ജ​​​​​യി​​​​​ല്‍മോ​​​​​ച​​​​​ന​​​​​ത്തി​​​​​നാ​​​​​യി ഇ​​​​​യാ​​​​​ൾ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​ത്. ഓ​​​​​രോ സ​​​​​ന്യാ​​​​​സി​​​​​ക്കും ഒ​​​​​രു ഭൂ​​​​​ത​​​​​കാ​​​​​ല​​​​​മു​​​​​ണ്ട്, ഓ​​​​​രോ പാ​​​​​പി​​​​​ക്കും ഒ​​​​​രു ഭാ​​​​​വി​​​​​യു​​​​​ണ്ട് എ​​​​​ന്ന സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി മു​​​​​ന്‍ ജ​​​​​ഡ്ജി ജ​​​​​സ്റ്റീ​​​​​സ് വി.​​​​​ആ​​​​​ര്‍. കൃ​​​​​ഷ്ണ​​​​​യ്യ​​​​​രു​​​​​ടെ വാ​​​​​ക്കു​​​​​ക​​​​​ളും ഹ​​​​​ര്‍ജി​​​​​യി​​​​​ല്‍ ഉ​​​​​ദ്ധ​​​​​രി​​​​​ച്ചു.

ര​​​​​ണ്ടു പ​​​​​തി​​​​​റ്റാ​​​​​ണ്ടി​​​​​ലേ​​​​​റെ മു​​​​​മ്പു ചെ​​​​​യ്ത കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ങ്ങ​​​​​ള്‍ താ​​​​​ന്‍ അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യും യു​​​​​വ​​​​​ത്വ​​​​​ത്തി​​​​​ന്‍റെ തി​​​​​ള​​​​​പ്പി​​​​​ല്‍ ചെ​​​​​യ്ത പ്ര​​​​​വൃ​​​​​ത്തി​​​​​യി​​​​​ല്‍ അ​​​​​ഗാ​​​​​ധ​​​​​മാ​​​​​യി ഖേ​​​​​ദി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്നു​​​​​വെ​​​​​ന്നു ധാ​​​​​രാ സിം​​​​​ഗ് ഹ​​​​​ര്‍ജി​​​​​യി​​​​​ല്‍ പ​​​​​റ​​​​​ഞ്ഞു. മു​​​​​ഗ​​​​​ള​​​​​ന്മാ​​​​​രും ബ്രി​​​​​ട്ടീ​​​​​ഷു​​​​​കാ​​​​​രും ഇ​​​​​ന്ത്യ​​​​​യി​​​​​ല്‍ ന​​​​​ട​​​​​ത്തി​​​​​യ ക്രൂ​​​​​ര​​​​​പ്ര​​​​​വൃ​​​​​ത്തി​​​​​ക​​​​​ളി​​​​​ല്‍ അ​​​​​തീ​​​​​വ ദുഃ​​​​​ഖി​​​​​ത​​​​​നാ​​​​​ണെ​​​​​ന്നും ഇ​​​​​ര​​​​​യോ​​​​​ടു വ്യ​​​​​ക്തി​​​​​വി​​​​​രോ​​​​​ധ​​​​​മി​​​​​ല്ലെ​​​​​ന്നും ഇ​​​​​ദ്ദേ​​​​​ഹം വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

Latest News

Corehub Up