Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RescueMission

Viral

പാറയിടുക്കിൽ നിന്നും പ​തി​നാ​ലു​കാ​ര​നെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി സേനാംഗങ്ങൾ

ഒ​ഡീ​ഷ​യി​ലെ ന​യ​ഗ​ഢ് ജി​ല്ല​യി​ലെ കാ​ണി​പ​ട വ​ന​മേ​ഖ​ല​യി​ൽ തേ​ൻ ശേ​ഖ​രി​ക്കാ​നി​റ​ങ്ങി​യ പ​തി​നാ​ലു​കാ​ര​ൻ പാ​റ​യി​ടു​ക്കി​ൽ കു​ടു​ങ്ങി​യ​ത് മ​ണി​ക്കൂ​റു​ക​ളോ​ളം.

കാ​ണി​പ​ട സ്വ​ദേ​ശി​യാ​യ ഷി​ബ പ്ര​ധാ​ൻ എ​ന്ന കൗ​മാ​ര​ക്കാ​ര​നാ​ണ് കാ​ട്ടി​നു​ള്ളി​ലെ വ​മ്പ​ൻ പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ തെ​ന്നി​വീ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

വീ​ഴ്ച​യ്ക്കി​ടെ ര​ണ്ട് കൂ​റ്റ​ൻ പാ​റ​ക​ൾ​ക്കി​ട​യി​ലു​ള്ള ഇ​ടു​ങ്ങി​യ വി​ട​വി​ലേ​ക്ക് കു​ട്ടി​യു​ടെ ത​ല കു​ടു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. അ​ഞ്ച് മ​ണി​ക്കൂ​റോ​ളം നി​സ​ഹാ​യ​നാ​യി പാ​റ​യി​ടു​ക്കി​ൽ കി​ട​ന്ന കു​ട്ടി​യെ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ട​ത്തി​യ​തോ​ടെ​യാ​ണ് വി​വ​രം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

ഉ​ട​ൻ​ത​ന്നെ ഒ​ഡ​ഗാ​വി​ലെ​യും ന​യ​ഗ​ഢി​ലെ​യും അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​തീ​വ ദു​ർ​ഘ​ട​മാ​യ വ​ന​മേ​ഖ​ല​യി​ൽ ന​ട​ന്ന ഈ ​ദൗ​ത്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തി​യ​ത്.

ഉ​റ​പ്പി​ല്ലാ​ത്ത പാ​റ​ക്കെ​ട്ടു​ക​ൾ ഏ​തു​നി​മി​ഷ​വും ഇ​ടി​ഞ്ഞു​വീ​ഴാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​യി​രു​ന്നു നീ​ക്ക​ങ്ങ​ൾ. ഹൈ​ഡ്രോ​ളി​ക് ജാ​ക്കു​ക​ളും ആ​ധു​നി​ക യ​ന്ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് പാ​റ​ക​ൾ​ക്കി​ട​യി​ൽ കൃ​ത്യ​മാ​യ വി​ട​വ് ഉ​ണ്ടാ​ക്കി​യാ​ണ് കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​ത്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലു​ട​നീ​ളം ബോ​ധം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഷി​ബ​യു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്നു. ഏ​ഴ് മ​ണി​ക്കൂ​ർ നീ​ണ്ട തീ​വ്ര​ശ്ര​മ​ത്തി​നൊ​ടു​വി​ൽ അ​ത്ഭു​ത​ക​ര​മാ​യാ​ണ് ബാ​ല​നെ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ദു​ർ​ഘ​ട​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും പ​ത​റാ​തെ പ്ര​വ​ർ​ത്തി​ച്ച സേ​നാം​ഗ​ങ്ങ​ളെ ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ ച​ര​ൺ മാ​ജി പ്ര​ശം​സി​ച്ചു. അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ട്ടി​യ പ്രൊ​ഫ​ഷ​ണ​ലി​സ​വും ധീ​ര​ത​യും മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ കു​റി​ച്ചു.

ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

 

Latest News

Corehub Up