Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ResearchGrant

ഡോ. ജോ​ൺ​സ​ൺ വി. ​ജോ​ണിന് എ​ൻ​ഐ​എ​ച്ച് ആ​ർ 01 ഗ​വേ​ഷ​ണ ഗ്രാ​ന്‍റ്

ക​​​ണ്ണൂ​​​ർ: അ​​​മേ​​​രി​​​ക്ക​​​ൻ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹെ​​​ൽ​​​ത്തി​​​ന്‍റെ (എ​​​ൻ​​​ഐ​​​എ​​​ച്ച്) ആ​​​ർ 01 ഗ​​​വേ​​​ഷ​​​ണ ഗ്രാ​​​ന്‍റ് ശ്രീ​​​ക​​​ണ്ഠ​​​പു​​​രം നി​​​ടു​​​വാ​​​ലൂ​​​രി​​​ലെ വി​​​തി​​​രി​​​ക്കു​​ന്നേ​​​ൽ ഡോ. ​​​ജോ​​​ൺ​​​സ​​​ൺ വി. ​​​ജോ​​​ണി​​​ന്.

ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ലു​​​ള്ള ടെ​​​റ​​​സാ​​​ക്കി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ ബ​​​യോ​​​മെ​​​ഡി​​​ക്ക​​​ൽ ഇ​​​ന്നൊ​​​വേ​​​ഷ​​​നി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​റാ​​​ണ് ജോ​​​ൺ​​​സ​​​ൺ. ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി ഭേ​​​ദ​​​മാ​​​കാ​​​തെ തു​​​ട​​​രു​​​ന്ന മു​​​റി​​​വു​​​ക​​​ളു​​​ടെ ചി​​​കി​​​ത്സ​​​യി​​​ൽ പു​​​തി​​​യ വ​​​ഴി​​​തു​​​റ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ഡോ. ​​​ജോ​​​ൺ​​സ​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ന് ഗ്രാ​​​ന്‍റ് ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​മേ​​​ഹം മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന മു​​​റി​​​വു​​​ക​​​ൾ, ര​​​ക്ത​​​യോ​​​ട്ട​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മു​​​റി​​​വു​​​ക​​​ൾ, ദീ​​​ർ​​​ഘ​​​കാ​​​ലം കി​​​ട​​​പ്പി​​​ലാ​​​യ​​​വ​​​രി​​​ലു​​​ണ്ടാ​​​കു​​​ന്ന പ്ര​​​ഷ​​​ർ അ​​​ൾ​​​സ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് പ്ര​​​ധാ​​​ന ല​​​ക്ഷ്യം.

സാ​​​ധാ​​​ര​​​ണ മു​​​റി​​​വു​​​ക​​​ൾ ഭേ​​​ദ​​​മാ​​​കു​​​ന്ന പ്ര​​​ക്രി​​​യ​​​യി​​​ൽ​​നി​​​ന്ന് വ്യ​​​ത്യ​​​സ്ത​​​മാ​​​യി, ഇ​​​ത്ത​​​രം മു​​​റി​​​വു​​​ക​​​ളി​​​ൽ ശ​​​രീ​​​ര​​​ത്തി​​​ലെ പ്ര​​​തി​​​രോ​​​ധ​​​കോ​​​ശ​​​ങ്ങ​​​ൾ ദീ​​​ർ​​​ഘ​​​കാ​​​ലം വീ​​​ക്കം നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ൽ കു​​​ടു​​​ങ്ങി​​​പ്പോ​​​കു​​​ന്ന​​​താ​​​ണു പ്ര​​​ധാ​​​ന പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ലൊ​​​ന്ന്.

ഈ ​​​പ്ര​​​ശ്ന​​​ത്തി​​​ന് പ​​​രി​​​ഹാ​​​ര​​​മാ​​​യി മു​​​റി​​​വു​​​ള്ള ഭാ​​​ഗ​​​ത്തേ​​​ക്കു നേ​​​രി​​​ട്ട് ഓ​​​ക്സി​​​ജ​​​ൻ എ​​​ത്തി​​​ക്കു​​​ക​​​യും പ്ര​​​ത്യേ​​​ക പെ​​​പ്റ്റൈ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​തി​​​രോ​​​ധ​​​കോ​​​ശ​​​ങ്ങ​​​ളെ മു​​​റി​​​വു​​​ണ​​​ക്ക​​​ലി​​​നും കോ​​​ശ​​​പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നും സ​​​ഹാ​​​യി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യാ​​​ണ് ഡോ. ​​​ജോ​​ൺ​​സ​​നും സം​​​ഘ​​​വും വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​ത്.

അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഏ​​​ക​​​ദേ​​​ശം 65 ല​​​ക്ഷം പേ​​​ർ ക്രോ​​​ണി​​​ക് വൂ​​​ണ്ട്സ് മൂ​​​ലം ബു​​​ദ്ധി​​​മു​​​ട്ടു​​​ന്നു​​​വെ​​​ന്നാ​​ണു ക​​​ണ​​​ക്ക്. ഇ​​​ത്ത​​​രം മു​​​റി​​​വു​​​ക​​​ൾ​​​ക്ക് പ്ര​​​തി​​​വ​​​ർ​​​ഷം 25 ബി​​​ല്യ​​​ൺ ഡോ​​​ള​​​റി​​​ല​​​ധി​​​ക​​​മാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​രോ​​​ഗ്യ​​​സം​​​വി​​​ധാ​​​ന​​​ത്തി​​നു ചെ​​​ല​​​വാ​​​കു​​​ന്ന​​​ത്.

ബ​​​യോ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഇ​​​മ്യൂ​​​ണോ​​​ള​​​ജി, മെ​​​റ്റീ​​​രി​​​യ​​​ൽ​​​സ് സ​​​യ​​​ൻ​​​സ് എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വി​​​ദ​​​ഗ്ധ​​​രെ ഒ​​​രു​​​മി​​​പ്പി​​​ക്കു​​​ന്ന അ​​​ന്ത​​​ർ​​​വി​​​ഷ​​​യ ഗ​​​വേ​​​ഷ​​​ണ​​​മാ​​​ണി​​​ത്. ഹാ​​​ർ​​​വഡ് മെ​​​ഡി​​​ക്ക​​​ൽ സ്കൂ​​​ൾ, യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് സി​​​ൻ​​​സി​​​നാ​​​റ്റി തു​​​ട​​​ങ്ങി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ വി​​​ദ​​​ഗ്ധ​​​രും പ​​​ദ്ധ​​​തി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ട്.

Latest News

Corehub Up