Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Resentment

ഗ്യാ​നേ​ഷി​നെ​തി​രേ എ​ൻഡിഎ സ​ഖ്യ​ക​ക്ഷി​ക​ളി​ലും അ​മ​ർ​ഷം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​സ്ഐ​​​​ആ​​​​റി​​​​ൽ അ​​​​ട്ടി​​​​മ​​​​റി ആ​​​​രോ​​​​പി​​​​ച്ച് മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ പ്ര​​​​തി​​​​പ​​​​ക്ഷ​ പ്ര​​​​തി​​​​ഷേ​​​​ധം രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ൽ എ​​​ൻ​​​ഡി​​​എ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ അ​​​​മ​​​​ർ​​​​ഷം ​പു​​​ക​​​യു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​ഷ​​​​നെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ ബി​​​ജെ​​​പി മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​തു​​​​വ​​​​രെ രം​​​​ഗ​​​​ത്തു​​​​ വ​​​​ന്ന​​​​ത് എ​​​​ന്ന​​​​തും സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളാ​​​​രും ക​​​​മ്മി​​​​ഷ​​​​നെ പി​​​​ന്തു​​​​ണ​​​​ച്ചി​​​​ട്ടി​​​​ല്ല എ​​​​ന്ന​​​​തും ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണ്.

ക​​​​മ്മി​​​​ഷ​​​​നെ​​​​തി​​​​രേ പ​​​​ര​​​​സ്യ​​​​പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു മു​​​​തി​​​​ർ​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ലും എ​​​​ൻ​​​ഡി​​​എ​​​​യി​​​​ലെ പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​യാ​​​​യ ജെ​​​ഡി​​​യു ക​​​​ടു​​​​ത്ത അ​​​​തൃ​​​​പ്തി അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യാ​​​​ണു വി​​​​വ​​​​രം. എ​​​​സ്‌​​​ഐ​​​ആ​​​​റി​​​​ലൂ​​​​ടെ ത​​​​ങ്ങ​​​​ളു​​​​ടെ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത വോ​​​​ട്ടു​​​​ക​​​​ൾ വ്യാ​​​​പ​​​​ക​​​​മാ​​​​യി വെ​​​​ട്ടി​​​​മാ​​​​റ്റ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്ന ച​​​​ർ​​​​ച്ച പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ളി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​ണ്. ര​​​​ണ്ടു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ ബി​​​​ഹാ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന നി​​​​തീ​​​​ഷ് കു​​​​മാ​​​​ർ ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ലി​​​​ലാ​​​​ണു പ​​​​ദ​​​​വി ബി​​​ജെ​​​പി​​​​ക്കു കൈ​​​​മാ​​​​റി​​​​യ​​​​ത്. ഇ​​​​തി​​​​നു​​​​ശേ​​​​ഷം ദേ​​​​ശീ​​​​യ-​​​​സം​​​​സ്ഥാ​​​​ന രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ൽ അ​​​​ർ​​​​ഹ​​​​മാ​​​​യ പ​​​​രി​​​​ഗ​​​​ണ​​​​ന ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തി​​​​ലെ നി​​​​രാ​​​​ശ​​​​യും ജെ​​​ഡി​​​യു​​​​വി​​​​നു​​​​ണ്ട്.

കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​ധാ​​​​ന ബി​​​​ല്ലു​​​​ക​​​​ളി​​​​ല​​​​ട​​​​ക്കം ബി​​​ജെ​​​പി​​​​യെ പി​​​​ന്തു​​​​ണ​​​​യ്ക്കാ​​​​റു​​​​ള്ള ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ ബി​​​​ജെ​​​ഡി തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​നെ​​​​തി​​​​രാ​​​​യ പ്ര​​​​തി​​​​പ​​​​ക്ഷ​​​ പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ൽ പ​​​​ങ്കാ​​​​ളി​​​​യാ​​​​യ​​​​ത് ബി​​​ജെ​​​പി​​​​ക്കു വ​​​​ൻ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി.

മു​​​​ന്ന​​​​ണി​​​​യു​​​​ടെ ഭാ​​​​ഗ​​​​മ​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​മ്പോ​​​​ഴും, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​ക്കെ​​​​തി​​​​രേ ഇ​​​​ന്ത്യാ സ​​​​ഖ്യ​​​​ത്തി​​​​നൊ​​​​പ്പം നി​​​​ൽ​​​​ക്കാ​​​​നാ​​​​ണു പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​നം. എ​​​​സ്‌​​​ഐ​​​ആ​​​​ർ വ​​​​ഴി വോ​​​​ട്ട് വെ​​​​ട്ടി​​​​യ​​​തു പ​​​​ല പ്രാ​​​​ദേ​​​​ശി​​​​ക പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും ജ​​​​നകീയാ​​​​ടി​​​​ത്ത​​​​റ​​​​യെ ബാ​​​​ധി​​​​ച്ച​​​​തി​​​​നാ​​​​ൽ, ക​​​​ക്ഷി​​​​രാ​​​​ഷ്‌​​​ട്രീ​​​​യം മ​​​​റ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ന് കൂ​​​​ടു​​​​ത​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ പി​​​​ന്തു​​​​ണ ല​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ട്.

കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ചി​​​​രാ​​​​ഗ് പാ​​​​സ്വാ​​​​ന്‍റെ എ​​​​ൽ​​​ജെ​​​പി, ആ​​​​ന്ധ്രപ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി എ​​​​ൻ. ച​​​​ന്ദ്ര​​​​ബാ​​​​ബു നാ​​​​യി​​​​ഡു​​​​വി​​​​ന്‍റെ തെ​​​​ലു​​​​ങ്കു​​​​ദേ​​​​ശം പാ​​​​ർ​​​​ട്ടി (ടി​​​ഡി​​​പി), ഉ​​​​പേ​​​​ന്ദ്ര കു​​​​ശ്വാ​​​​ഹ​​​​യു​​​​ടെ രാ​​​​ഷ്‌​​​ട്രീ​​​​യ ലോ​​​​ക് മോ​​​​ർ​​​​ച്ച തു​​​​ട​​​​ങ്ങി​​​​യ എ​​​​ൻ​​​ഡി​​​എ ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഇ​​​​തി​​​​നോ​​​​ട​​​​കം രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ക്രി​​​​യ​​​​യു​​​​ടെ നി​​​​ഷ്പ​​​​ക്ഷ​​​​ത​​​​യി​​​​ൽ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു സം​​​​ശ​​​​യം ഉ​​​​ട​​​​ലെ​​​​ടു​​​​ക്കു​​​​ന്ന​​​​ത് ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​നു ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്നും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​ൻ ക​​​​മ്മി​​​​ഷ​​​​ൻ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ​​​​ര​​​​സ്യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് ഈ ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യം.

Latest News

Corehub Up