ബംഗളൂരു: കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളും എംപിയുമായ പ്രിയങ്ക ജാർക്കിഹോളിയുടെയും വസതികളിൽ ഇഡി റെയ്ഡ്.
മന്ത്രിയുമായി ബന്ധപ്പെട്ട കർണാടകയിലെ 18 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്.
മന്ത്രിയുടെ ഭാര്യാസഹോദരനും എക്സൈസ് വകുപ്പ് അഡീഷണൽ കമ്മീഷണറുമായ വൈ.ഡി. മഞ്ജുനാഥിന്റെ ബെലഗാവിയിലെ വസതിയിലും റെയ്ഡ് നടന്നു.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.