Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Resort Worker

Kozhikode

ആ​ശ​ങ്ക​ക​ൾ​ക്കൊ​ടു​വി​ൽ വ​ന​ത്തി​ൽ കാ​ണാ​താ​യ റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​ൻ തി​രി​ച്ചെ​ത്തി

കൂ​ട​ര​ഞ്ഞി: പൂ​വാ​റ​ൻ​തോ​ട് പ്ര​ദേ​ശ​ത്തെ റി​സോ​ർ​ട്ടി​ലെ ജീ​വ​ന​ക്കാ​ര​നെ ആ​ശ​ങ്ക​ക​ള്‍​ക്കൊ​ടു​വി​ല്‍ ക​ണ്ടെ​ത്തി. ഊ​ട്ടി കോ​ത്തേ​രി സ്വ​ദേ​ശി സ​തീ​ഷി (33)നെ​യാ​ണ് വ​ന​ത്തി​ല്‍ കാ​ണാ​താ​യ​ത്. നി​ല​വി​ൽ സ​തീ​ഷ് തി​രു​വ​മ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ 17-ന് ​രാ​വി​ലെ ത​മ്പു​രാ​ൻ​കൊ​ല്ലി ഭാ​ഗ​ത്ത് നി​ന്ന് വ​ന​ത്തി​ലേ​ക്ക് ക​യ​റി​യ സ​തീ​ഷ് ഏ​റെ സ​മ​യം ക​ഴി​ഞ്ഞി​ട്ടും തി​രി​കെ എ​ത്താ​തി​രു​ന്ന​തോ​ടെ​യാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

തു​ട​ർ​ന്ന് ഇ​യാ​ളെ കാ​ണാ​താ​യ​താ​യി വ്യ​ക്ത​മാ​യ​തോ​ടെ പോ​ലീ​സി​നെ​യും വ​ന​വ​കു​പ്പി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ പൂ​വാ​റ​ൻ​തോ​ട് വാ​ർ​ഡ് മെം​ബ​ർ റോ​യി ആ​ക്കേ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ്, വ​ന​പാ​ല​ക​ർ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് വ​ന​മേ​ഖ​ല​യി​ൽ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി.

തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​ല്ലൂ​രാം​പാ​റ കൊ​ട​ക്കാ​ട്ടു​പാ​റ ഭാ​ഗ​ത്ത് നി​ന്ന് ബ​സ് ക​യ​റി സ​തീ​ഷ് തി​രു​വ​മ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു യു​വാ​വ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.

Latest News

Corehub Up