Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RespectOurSoldiers

Kouthukam

ശുചിമുറിക്ക് സമീപം കിടന്നുറങ്ങിയ ജവാന്മാർക്കിടയിലേക്ക് ദേവദൂതനെപ്പോലെ ടിടിഇ എത്തിയപ്പോൾ രാജ്യം ഒന്നടങ്കം സല്യൂട്ട് ചെയ്യുന്നു

തിരക്കേറിയ ട്രെയിനിന്‍റെ തറയിൽ, ശുചിമുറിക്ക് സമീപം തണുപ്പത്ത് കിടന്നുറങ്ങേണ്ടി വന്ന ഇന്ത്യൻ സൈനികർക്ക് താങ്ങായി മാറിയ റെയിൽവേ ഉദ്യോഗസ്ഥന്‍റെ കഥ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി അടിയന്തിരമായി യാത്ര ചെയ്യേണ്ടി വന്ന സിആർപിഎഫ് ജവാന്മാർക്ക് ട്രെയിനിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് തറയിൽ അഭയം കിടക്കേണ്ടി വരികയായിരുന്നു.

ടിക്കറ്റ് പരിശോധനയ്ക്കായി എത്തിയ ജിതേന്ദ്ര മിശ്ര എന്ന ടിടിഇ, രാജ്യത്തിന്‍റെ കാവൽക്കാർ ഇത്തരത്തിൽ അപമാനകരമായ രീതിയിൽ യാത്ര ചെയ്യുന്നത് കണ്ട് അവരെ ചേർത്തുപിടിക്കുകയായിരുന്നു. കേവലം ടിക്കറ്റ് പരിശോധന എന്ന തന്‍റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനപ്പുറം, ആ സൈനികർക്ക് അർഹമായ മാന്യത ഉറപ്പാക്കാൻ അദ്ദേഹം പരിശ്രമിച്ചു.

മറ്റ് യാത്രക്കാരുടെ സീറ്റുകൾ ക്രമീകരിച്ചും സഹയാത്രക്കാരുടെ സഹകരണം ഉറപ്പാക്കിയും ആ ജവാന്മാർക്ക് വിശ്രമിക്കാൻ സൗകര്യപ്രദമായ ഇടം അദ്ദേഹം ഒരുക്കി നൽകി. ഇൻസ്റ്റാഗ്രാമിലും എക്സിലും തരംഗമായ ഈ വീഡിയോ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കി കഴിഞ്ഞു.

രാജ്യത്തിന് വേണ്ടി ജീവൻ പോലും കൊടുക്കുന്നവർക്ക് സ്വന്തം നാട്ടിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ സൗകര്യമില്ലാത്ത അവസ്ഥയെ പലരും രൂക്ഷമായി വിമർശിക്കുന്നുണ്ട്. സൈനികർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതിൽ റെയിൽവേയും തിരഞ്ഞെടുപ്പ് കമ്മീഷനും കൂടുതൽ ജാഗ്രത പുലർത്തണമെന്ന ആവശ്യവും ശക്തമാണ്.

അതേസമയം, ജിതേന്ദ്ര മിശ്രയെപ്പോലെയുള്ള ഉദ്യോഗസ്ഥരാണ് വ്യവസ്ഥിതിയിലെ പോരായ്മകൾക്കിടയിലും പ്രതീക്ഷ നൽകുന്നതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു. രാജ്യസ്‌നേഹം വാക്കുകളിൽ മാത്രം ഒതുക്കാതെ പ്രവൃത്തിയിലൂടെ കാണിച്ചുതന്ന ഈ ഉദ്യോഗസ്ഥനെ 'യഥാർഥ ഹീറോ' എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.

വീഡിയോയുടെ വിശ്വാസ്യതയെക്കുറിച്ച് ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ഈ സംഭവം ഉയർത്തുന്ന മാനുഷിക മൂല്യങ്ങൾ സമൂഹത്തിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്.

 

Latest News

Corehub Up