ഹൈദരാബാദ്: തെലങ്കാന തലസ്ഥാനമായ ഹൈദരാബാദിൽ വിരമിച്ച കരസേന ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. അലിമുദ്ദീൻ എന്ന മുൻ ആർമി ഉദ്യോഗസ്ഥനാണ് മരിച്ചത്.
ഇത് ആത്മഹത്യയാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഹുസൈനി ആലം പൊലിസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
വിവരം അറിഞ്ഞയുടൻ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ചാർമിനാർ എസിപി അറിയിച്ചു.