ന്യൂഡൽഹി: പരീക്ഷകളുടെ സുരക്ഷ ശക്തമാക്കുന്നതിന് വിരമിച്ച സൈനിക-അർധസൈനിക ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സ്വതന്ത്ര നിരീക്ഷകരുടെ സ്ഥിരമായ പാനൽ രൂപീകരിക്കാൻ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ).
മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിവാദം നേരിടുന്നതിനിടെയാണ് എൻടിഎയുടെ നടപടി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻടിഎയെ നേരിട്ട് അറിയിക്കുന്ന പ്രത്യേക പ്രതിനിധികളായാണ് ഈ നിരീക്ഷകരെ നിയമിക്കുക.
സ്വകാര്യ ഏജൻസികളുടെ സെന്ററുകളിലാണ് എൻടിഎയുടെ വിവിധ പരീക്ഷകൾ നടത്തുന്നത്. ഇത്തരം സെന്ററുകളിലെ ജീവനക്കാരാണ് ഇൻവിജിലേറ്ററിന്റെ (നിരീക്ഷകർ) ചുമതലയും വഹിക്കുക. ഇതിനെ പുറമെയാകും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള പാനൽ.