Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rev.Fr.JosephMeledath

America

റ​വ.ഫാ. ​ജോ​സ​ഫ് മേ​ലേ​ട​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ റീ​ജി​യ​ൺ അ​നു​ശോ​ചി​ച്ചു

 

ഷി​ക്കാ​ഗോ: കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​നും അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യു​മാ​യ റ​വ. ഫാ. ​ജോ​സ​ഫ് മേ​ലേ​ട​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ റീ​ജി​യ​ൺ അ​ഗാ​ധ​മാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി.

കോ​ട്ട​യം അ​തി​രൂ​പ​ത​യ്ക്കു​വേ​ണ്ടി വൈ​ദി​ക​നാ​യി അ​ഭി​ഷി​ക്ത​നാ​യ ഫാ. ​ജോ​സ​ഫ് മേ​ലേ​ടം, അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യും കോ​ട്ട​യം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ഡ​യ​റ​ക്‌ടറാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ത​ന്‍റെ വൈ​ദി​ക​ജീ​വി​ത​ത്തി​ലു​ട​നീ​ളം സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും വേ​ണ്ടി സ​മ​ർ​പ്പി​ത​മ​നോ​ഭാ​വ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം ആ​ത്മീ​യ, സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി.

1994-ൽ ​അ​മേ​രി​ക്ക​യി​ലെ ഹൂ​സ്റ്റ​ണി​ലെ​ത്തി​യ ഫാ. ​ജോ​സ​ഫ്, അ​ന്ന് ടെ​ക്സ​സി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ചി​ത​റി​ക്കി​ട​ന്നി​രു​ന്ന ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കു​ടും​ബ​ങ്ങ​ളെ ഒ​രു​മി​പ്പി​ക്കു​ന്ന​തി​ലും സം​ഘ​ടി​ത​മാ​യ ഒ​രു വി​ശ്വാ​സ​സ​മൂ​ഹ​മാ​യി വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ലും നി​ർ​ണാ​യ​ക നേ​തൃ​ത്വം ന​ൽ​കി.

ക്നാ​നാ​യ മി​ഷ​ൻ ഡ​യ​റ​ക്ട​ർ എ​ന്ന നി​ല​യി​ൽ ഹൂ​സ്റ്റ​ണി​ലെ​യും ഡാ​ള​സി​ലെ​യും ക്നാ​നാ​യ കു​ടും​ബ​ങ്ങ​ളെ ഒ​രു​മി​പ്പി​ച്ച് അ​വ​രു​ടെ ആ​ത്മീ​യ​വും സാ​മൂ​ഹി​ക​വു​മാ​യ ജീ​വി​ത​ത്തി​ന് ശ​ക്ത​മാ​യ അ​ടി​ത്ത​റ പാ​കി.

വി​ശു​ദ്ധ കു​ർ​ബാ​ന​യും മ​റ്റ് ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള കൂ​ട്ടാ​യ്മ​യും പ​ര​സ്പ​ര​ബ​ന്ധ​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും അ​ദ്ദേ​ഹം പ്ര​ത്യേ​കം ശ്ര​ദ്ധ ചെ​ലു​ത്തി.

ഇ​ന്ന് ഹൂ​സ്റ്റ​ണി​ലും ഡാ​ള​സി​ലും വ​ള​ർ​ന്നു​വ​ന്നി​രി​ക്കു​ന്ന ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ങ്ങ​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​ലും വ​ള​ർ​ച്ച​യി​ലും ഫാ. ​ജോ​സ​ഫി​ന്റെ ആ​ദ്യ​കാ​ല ശു​ശ്രൂ​ഷ​ക​ൾ​ക്ക് ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​മു​ണ്ട്.

തു​ട​ർ​ന്ന് ഗാ​ൽ​വ​സ്റ്റ​ൺ - ഹൂ​സ്റ്റ​ൺ അ​തി​രൂ​പ​ത​യി​ലും അ​ദ്ദേ​ഹം വൈ​ദി​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ദീ​ർ​ഘ​കാ​ല​ത്തെ വൈ​ദി​ക​ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം വി​ര​മി​ച്ച് കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലേ​ക്ക് മ​ട​ങ്ങി​യ അ​ദ്ദേ​ഹം കോ​ട്ട​യ​ത്തെ വി​യാ​നി ഹോ​മി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ൽ ആ​രം​ഭി​ച്ച് അ​മേ​രി​ക്ക​യി​ലേ​ക്കും വ്യാ​പി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ വൈ​ദി​ക​ശു​ശ്രൂ​ഷ സ​മ​ർ​പ്പ​ണ​ത്തി​ന്റെ​യും സേ​വ​ന​ത്തി​ന്‍റെ​യും മാ​തൃ​ക​യാ​യി​രു​ന്നു. പ്ര​ത്യേ​കി​ച്ച് ടെ​ക്സ​സി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ ആ​ദ്യ​കാ​ല വ​ള​ർ​ച്ച​യ്ക്ക് അ​ദ്ദേ​ഹം ന​ൽ​കി​യ നേ​തൃ​ത്വ​വും ആ​ത്മീ​യ​പി​ന്തു​ണ​യും എ​ന്നും സ്മ​രി​ക്ക​പ്പെ​ടു​മെ​ന്ന് ക്നാ​നാ​യ റീ​ജി​യൺ നേ​തൃ​ത്വം അ​നു​സ്മ​രി​ച്ചു.

ഷിക്കാ​ഗോ സീ​റോമ​ല​ബാ​ർ രൂ​പ​ത​യി​ലെ അ​ഭി​വ​ന്ദ്യ പി​താ​ക്ക​ന്മാ​രു​ടെ​യും ക്നാ​നാ​യ ക​ത്തോ​ലി​ക്കാ റീ​ജി​യ​ണിന്‍റെ​യും ഹൃ​ദ​യം​ഗ​മ​മാ​യ അ​നു​ശോ​ച​ന​വും പ്രാ​ർ​ഥന​ക​ളും ഫാ. ​ജോ​സ​ഫി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ച വി​ശ്വാ​സ​സ​മൂ​ഹ​ങ്ങ​ൾ​ക്കും അ​ർ​പ്പി​ക്കു​ന്ന​താ​യി ക്നാ​നാ​യ ക​ത്തോ​ലി​ക്കാ റീ​ജി​യൺ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ അ​റി​യി​ച്ചു.

റ​വ.ഫാ. ​ജോ​സ​ഫ് മേ​ലേ​ട​ത്തി​ന്‍റെ ആ​ത്മാ​വി​ന് ദൈ​വം നി​ത്യ​ശാ​ന്തി ന​ൽ​ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ദൈ​വി​ക​സാ​ന്ത്വ​നം ല​ഭി​ക്ക​ട്ടെ​യെ​ന്നും ക്നാ​നാ​യ ക​ത്തോ​ലി​ക്കാ റീ​ജി​യൺ പ്രാ​ർ​ഥി​ച്ചു.

Latest News

Corehub Up