Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rev.Fr.JoyAlookaran

America

ഫാ. ​ജോ​യ് ആ​ളൂ​ക്കാ​ര​ൻ അ​ന്ത​രി​ച്ചു

അ​ല​ബാ​മ: ന്യൂ​ജ​ഴ്സി​യി​ലെ സെ​ന്‍റ് ബ​ർ​ത്ത​ലോ​മി​യ, ന്യൂ​യോ​ർ​ക്കി​ലെ സെ​ന്‍റ് പാ​ട്രി​ക്സ് ഇ​ട​വ​ക​ക​ളി​ൽ സ​ഹ​വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച ഫാ ​ജോ​യ് ആ​ളൂ​ക്കാ​ര​ൻ (77) അ​ന്ത​രി​ച്ചു. അ​ല​ബാ​മ​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഫാ. ​ചാ​ർ​ളി ആ​ളൂ​ക്കാ​ര​ന്‍റെ സ​ഹോ​ദ​ര​നാ​ണ്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 05.45ന് പോ​ട്ട ധ​ന്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ആ​സാ​മി​ലെ തേ​സ്പു​ർ രൂ​പ​ത​യി​ലെ മി​ഷ​ന​റി വൈ​ദി​ക​നും ഇ​രി​ഞ്ഞാ​ല​ക്കു​ട ക​ത്തീ​ഡ്ര​ൽ ഇ​ട​വ​കാം​ഗ​വു​മാ​ണ്.

വ​ട​ക്കു​കി​ഴ​ക്ക​ൻ ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി ദീ​ർ​ഘ​കാ​ലം സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു. 1949 മേയ് 14-ന് ​ഇ​രി​ഞ്ഞാ​ല​ക്കു​ട​യി​ൽ ആ​ളൂ​ക്കാ​ര​ൻ ഔ​സേ​ഫ് - ക​ത്രീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ചു.

പ​ഠ​ന​വും പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​വും: പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷം തേ​സ്പു​ർ, റാ​ഞ്ചി, കൊ​ൽ​ക്ക​ത്ത സെ​മി​നാ​രി​ക​ളി​ൽ വൈ​ദി​ക പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി. 1980 മേയ് 18ന് ​മാ​ർ ആ​ന്‍റ​ണി ത​ണ്ണി​ക്കോ​ട്ടിൽ നി​ന്നും വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.

ആ​സാം ബ​ർ​പേ​ട്ട, സ​ലാ​ന, ബൊം​ഗാ​യ്ഗാ​വ്, ധൊ​ളാ​യ്ബി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ട​വ​ക വൈ​ദി​ക​നാ​യും തേ​സ്പു​ർ, ഇ​റ്റാ​ന​ഗ​ർ, ബൊം​ഗാ​യ്ഗാ​വ് രൂ​പ​ത​ക​ളു​ടെ മി​ഷ​ൻ കോഓ​ർ​ഡി​നേ​റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചു.

വ​ട​ക്കു​കി​ഴ​ക്ക​ൻ ഇ​ന്ത്യ​യി​ലെ നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്റെ ഉ​ന്ന​മ​ന​ത്തി​നും അ​ക്ഷീ​ണം പ്ര​യ​ത്നി​ച്ചു.

സേ​വ​ന​ത്തി​നു​ശേ​ഷം ത​മി​ഴ്നാ​ട്ടി​ലെ ഗോ​വി​ന്ദ​പു​ര​ത്ത് സ്ഥി​ര​താ​മ​സ​മാ​ക്കി​യ അ​ച്ച​ൻ, ഗ്രാ​മീ​ണ കു​ട്ടി​ക​ൾ​ക്കാ​യി ചാ​രി​റ്റ​ബി​ൾ സ്കൂ​ൾ ആ​രം​ഭി​ച്ച് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​കി​യി​രു​ന്നു.

സ​ഹോ​ദ​ര​ങ്ങ​ൾ: ആ​നി ഫ്രാ​ൻ​സി​സ് മ​ണാ​ത്ത്‌, സി. ​ലി​ലി​യ മ​രി​യ (എ​ൽ​സി), റെ​ജീ​ന മാ​ത്ത​ൻ പാ​യ​ങ്ക​ൻ, റോ​ബി, ലോ​റ​ൻ​സ്, ഫാ. ​ചാ​ർ​ളി ആ​ളൂ​ക്കാ​ര​ൻ.

മൃ​ത​ദേ​ഹം സം​സ്കാ​ര ശു​ശ്രൂ​ഷ​യു​ടെ തീ​യ​തി​യും സ​മ​യ​വും പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്.

Latest News

Corehub Up