Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RevivalMeeting

Middle East and Gulf

അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക റി​വൈ​വ​ൽ മീ​റ്റിം​ഗ് 22ന്

അ​ബു​ദാ​ബി: മാ​ര്‍​ത്തോ​മ്മാ ഇ​ട​വ​ക​യി​ലെ സീ​നി​യ​ര്‍ സി​റ്റി​സ​ൺ ഫെ​ല്ലോ​ഷി​പ്പ്, ഇ​ട​വ​ക മി​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു​ക്കു​ന്ന റി​വൈ​വ​ൽ മീ​റ്റിം​ഗ് ശ​നി​യാ​ഴ്ച രാ​ത്രി 7.45ന് ​മു​സ​ഫ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കും.

പ്ര​മു​ഖ ക​ണ്‍​വ​ന്‍​ഷ​ന്‍ പ്ര​സം​ഗി​ക​നും മി​ഷ​ന്‍ ഇ​ന്ത്യ​യു​ടെ സ്ഥാ​പ​ക അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​ജോ​ർ​ജ് ചെ​റി​യാ​ൻ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. "ഇ​ട​വ​ക, ക്രി​സ്തു​വി​ന്‍റെ ആ​ത്മാ​വി​നാ​ല്‍ ഐ​ക്യ​പ്പെ​ട്ട കു​ടും​ബം' എ​ന്ന​താ​ണ് ചി​ന്താ​വി​ഷ​യം.

വി​കാ​രി റ​വ. ജി​ജോ സി. ​ദാ​നി​യേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ സ​ഹ​വി​കാ​രി റ​വ.​ ബി​ജോ എം. ​തോ​മ​സ് ആ​ശം​സ​പ്ര​സം​ഗം ന​ട​ത്തും. സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ൽ​ലോ​ഷി​പ്പി​ന്‍റെ​യും ഇ​ട​വ​ക മി​ഷന്‍റെ​യും സം​യു​ക്ത ക്വ​യ​ർ ഗാ​ന​ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

Latest News

Corehub Up