Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revive26

Europe

"റി​വൈ​വ് 26' യൂ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സി​ന് കൊ​ളോ​ണി​ല്‍ സ​മാ​പ​നം

കൊ​ളോ​ണ്‍: മ​ല​ങ്ക​ര സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്സ് യൂ​ത്ത് അ​സോ​സി​യേ​ഷ​ന്‍ (MSOYA) യൂ​റോ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണി​ല്‍ സം​ഘ​ടി​പ്പി​ച്ച "റി​വൈ​വ് 26' യൂ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് സ​മാ​പി​ച്ചു.

യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യു​വ​ജ​ന​ങ്ങ​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന കോ​ണ്‍​ഫ​റ​ന്‍​സ് യു​വ​ജ​ന​ങ്ങ​ള്‍​ക്ക് ആ​ത്മീ​യ​വും ഭൗ​തി​ക​വു​മാ​യ ത​ല​ങ്ങ​ളി​ല്‍ സ്പ​ര്‍​ശി​ക്കു​ന്ന ദൈ​വി​ക അ​നു​ഭ​വ​മാ​യി മാ​റി.

ആ​ധു​നി​ക കാ​ല​ത്തെ വെ​ല്ലു​വി​ളി​ക​ള്‍ നി​റ​ഞ്ഞ തി​ര​ക്കേ​റി​യ ദി​ന​ച​ര്യ​യി​ല്‍​നി​ന്ന് മാ​റി, സൗ​ഹൃ​ദ​ത്തി​നും കൂ​ട്ടാ​യ്മ​യ്ക്കും ഒ​ത്തു​ചേ​ര​ലി​നും ദൈ​വി​ക അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​തി​നും സ​ത്യ​വി​ശ്വാ​സ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ള്‍​ക്കും കോ​ണ്‍​ഫ​റ​ന്‍​സ് വേ​ദി​യാ​യി.

യൂ​റോ​പ്പ് ഭ​ദ്രാ​സ​നാ​ധി​പ​നും വൈ​ദി​ക സെ​മി​നാ​രി റ​സി​ഡ​ന്‍റ് മെ​ത്രാ​പ്പോ​ലീ​ത്ത​യും തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല മെ​ത്രാ​പ്പോ​ലീ​ത്ത​യും MSOYA പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​മോ​ര്‍ തെ​യോ​ഫി​ലോ​സ് കു​ര്യാ​ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍, യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ലെ വൈ​ദി​ക​രു​ടെ​യും വി​വി​ധ ഭാ​ര​വാ​ഹി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കോ​ണ്‍​ഫ​റ​ന്‍​സ് സം​ഘ​ടി​പ്പി​ച്ച​ത്.

"വെ​ളി​ച്ച​ത്തി​ല്‍ ന​ട​ക്കു​ക' (1 യോ​ഹ​ന്നാ​ന്‍ 1:7) എ​ന്ന​താ​യി​രു​ന്നു ഈ ​വ​ര്‍​ഷ​ത്തെ കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ പ്ര​ധാ​ന ചി​ന്താ​വി​ഷ​യം. വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ബൈ​ബി​ള്‍ ക്ലാ​സു​ക​ള്‍, വ​ര്‍​ക്ക്ഷോ​പ്പു​ക​ള്‍, പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, ബെ​ദ് ഗാ​സോ ആ​ത്മീ​യ സ​ന്ധ്യ, വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ഒ​ന്നാം​ദി​നം ന​ട​ന്ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ ഡോ. ​മോ​ര്‍ തെ​യോ​ഫി​ലോ​സ് കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷത വ​ഹി​ച്ച് പ്ര​സം​ഗി​ച്ചു. ജ​ര്‍​മനി​യി​ലെ സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ആ​ര്‍​ച്ച്ബി​ഷ​പ് മോ​ര്‍ ഫി​ല​ക്സി​നോ​സ് മ​ത്തി​യാ​സ് നാ​യി​സ് ഉ​ദ്ഘാ​ട​ന​പ്ര​സം​ഗം ന​ട​ത്തി.

MSOYA വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ര​ഞ്ചു എ​ബ്ര​ഹാം കു​ര്യ​ന്‍, MSOYA യൂ​റോ​പ്പ് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ. ​ജോ​ഷ്വാ റ​മ്പാ​ച്ച​ന്‍, സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ന്‍​ഡ് സെ​ന്‍റ് പോ​ള്‍​സ് സി​റി​യ​ക് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി ഫാ. ​ഗാ​ബി​യേ​ല്‍ ദ​യാ​ന്‍ എ​ന്നി​വ​ര്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

Latest News

Corehub Up