Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rice Prices Have

Idukki

രാ​സ​വ​ളം വി​ല വ​ര്‍​ധി​ച്ചു; കാ​ര്‍​ഷി​കമേ​ഖ​ല​യി​ല്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​

തൊ​ടു​പു​ഴ: ഒ​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ടു​ന്ന കാ​ര്‍​ഷി​കമേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​യി രാ​സ​വ​ള​ങ്ങ​ള്‍​ക്കും കീ​ട​നാ​ശി​നി​ക​ള്‍​ക്കും വി​ല വ​ര്‍​ധി​ച്ചു. കാ​ര്‍​ഷി​കമേ​ഖ​ല​യി​ല്‍ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​വ​ള​ങ്ങ​ള്‍​ക്കും കീ​ട​നാ​ശി​നി​ക​ള്‍​ക്കു​മാ​ണ് വി​പ​ണി​യി​ല്‍ വി​ല​യേ​റി​യ​ത്.

ഇ​തി​നുപു​റ​മേ രാ​സ​വ​ള​ങ്ങ​ള്‍​ക്ക് ക്ഷാ​മ​വും നേ​രി​ടു​ന്നു​ണ്ട്. വി​ള​ക​ളു​ടെ വി​ല​ത്ത​ക​ര്‍​ച്ച​യും ഉ​ത്പാ​ദ​ന​ക്കു​റ​വും വി​ള​നാ​ശ​വുംമൂ​ലം ക​ടു​ത്ത തോ​തി​ല്‍ ക​ര്‍​ഷ​ക​ര്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല​യും ഏ​റി​യ​ത്. പ​ശ്ചി​മേ​ഷ്യ​ന്‍ യു​ദ്ധസാ​ഹ​ച​ര്യ​മാ​ണ് വി​ല കൂ​ടാ​ന്‍ കാ​ര​ണ​മെ​ന്നു പ​റ​യുന്നു.

കു​രു​മു​ള​കി​നും ഏ​ല​ത്തി​നും വ​ള​പ്ര​യോ​ഗം ന​ട​ത്തേ​ണ്ട ഘ​ട്ട​ത്തി​ല്‍ വി​ല​ക്ക​യ​റ്റ​വും വ​ളം ക്ഷാ​മ​വും ഉ​ണ്ടാ​യ​ത് ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​ണ് കാ​ര്‍​ഷി​ക മേ​ഖ​ല​യെ കൊ​ണ്ടു​പോ​കു​ന്ന​ത്. ര​ണ്ടാ​ഴ്ചയ്​ക്കി​ടെ വ​ലി​യ തോ​തി​ല്‍ വ​ര്‍​ധ​നയാണ് ഉ​ണ്ടാ​യ​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വി​പ​ണി​യി​ലെ പ്ര​ധാ​ന സ​ബ്‌​സി​ഡി വ​ള​ങ്ങ​ളാ​യ ഫാ​ക്ടം​ഫോ​സ്, പൊ​ട്ടാ​ഷ് എ​ന്നി​വ​യ്ക്കാ​ണ് വി​ല കു​തി​ച്ചു​യ​ര്‍​ന്ന​ത്.

കാ​ല​വ​ര്‍​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി റ​ബ​റി​നും കു​രു​മു​ള​കി​നും കു​മി​ള്‍​നാ​ശി​നി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന തു​രി​ശി​ന്‍റെ വി​ല ഇ​ര​ട്ടി​യാ​യി ഉ​യ​ര്‍​ന്നു.
മൂ​ന്നു മാ​സം മു​ന്‍​പ് കി​ലോ​യ്ക്ക് മു​ന്നൂ​റു രൂ​പ​യു​ണ്ടാ​യി​രു​ന്ന തു​രി​ശി​ന് ഇ​പ്പോ​ള്‍ വി​ല അ​റു​ന്നൂറാ​യി. പാക്ക​റ്റി​ന് 1375 രൂ​പ​യു​ണ്ടാ​യി​രു​ന്ന ഫാ​ക്ടം​ഫോ​സി​ന്‍റെ വി​ല 1800 ആ​യി ഉ​യ​ര്‍​ന്നു. ര​ണ്ടാ​യി​ര​മാ​യി വ​രുംദി​വ​സ​ങ്ങ​ളി​ല്‍ വി​ല ഉ​യ​രു​മെ​ന്ന് വി​ല്‍​പ​ന​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പൊ​ട്ടാ​ഷി​ന്‍റെ വി​ല​യും ഇ​ത്ത​ര​ത്തി​ല്‍ വ​ന്‍​തോ​തി​ല്‍ വ​ര്‍​ധി​ക്കു​ക​യാ​ണ്.

ഏ​താ​നും മാ​സം മു​മ്പു വ​രെ 1975 രൂ​പ ഉ​ണ്ടാ​യി​രു​ന്ന പൊ​ട്ടാ​ഷി​ന് ഇ​പ്പോ​ഴ​ത്തെ വി​ല 2050 ആ​ണ്. 2021-22 കാ​ല​ഘ​ട്ട​ത്തി​ല്‍ 50 കി​ലോ പാ​ക്ക​റ്റി​ന് 660 രൂ​പ മാ​ത്ര​മാ​യി​രു​ന്നു വി​ല. പി​ന്നീ​ട് പ​ടി​പ​ടി​യാ​യി ഉ​യ​ര്‍​ന്നാ​ണ് 2000 ക​ട​ന്ന​ത്. യൂ​റി​യ, എ​ന്‍​പി​കെ കോ​പ്ല​ക്‌​സ് എ​ന്നി​വ​യ്ക്കു പു​റ​മേ വി​വി​ധ​യി​നം സ്‌​പ്രേ വ​ള​ങ്ങ​ള്‍​ക്കും വി​ല വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

മ​ഴ പെ​യ്തു തു​ട​ങ്ങി​യ​തോ​ടെ ജി​ല്ല​യി​ല്‍ പ്ര​ധാ​ന കൃ​ഷി​യാ​യ ഏ​ല​ത്തി​ന് വ​ള​മി​ടാ​ന്‍ മി​ക​ച്ച സ​മ​യ​മാ​ണി​പ്പോ​ള്‍. ഈ ​സ​മ​യ​ത്ത് വ​ള​ത്തി​ന് വി​ല​കൂ​ടി​യ​തും ല​ഭ്യ​ത കു​റ​ഞ്ഞ​തും ഏ​ലം ക​ര്‍​ഷ​ക​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. യു​ദ്ധസാ​ഹ​ച​ര്യ​ങ്ങ​ളെത്തുട​ര്‍​ന്ന് അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ ഇ​റ​ക്കു​മ​തി​യി​ലു​ണ്ടാ​യ കു​റ​വാ​ണ് വി​ല വ​ര്‍​ധ​ന​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​യ്. നി​ല​വി​ലെ പ്ര​തി​സ​ന്ധി നീ​ണ്ടുപോ​യാ​ല്‍ വ​ള​ത്തി​ന് ക​ടു​ത്ത ക്ഷാ​മം നേ​രി​ടുമെ​ന്ന ആ​ശ​ങ്ക​യും​ നി​ലനി​ല്‍​ക്കു​ന്നു​ണ്ട്.

വ​ള​ത്തി​ന്‍റെ വി​ല വ​ര്‍​ധ​ന കൊ​ക്കോ, കാ​പ്പി, റ​ബ​ര്‍, കു​രു​മു​ള​ക്, തെ​ങ്ങ്, നെ​ല്ല്, പ​ച്ച​ക്ക​റി തു​ട​ങ്ങി എ​ല്ലാ കൃ​ഷി​യെ​യും ബാ​ധി​ക്കാ​നി​ട​യു​ണ്ട്. അം​ഗീ​കൃ​ത വ​ളം ഡി​പ്പോ ന​ട​ത്തി​പ്പു​കാ​രും വി​ല വ​ര്‍​ധ​ന​വി​നെ തു​ട​ര്‍​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​ണ്. വ​ള​പ്ര​യോ​ഗ​ത്തി​ന്റെ സ​മ​യം തെ​റ്റി​യാ​ല്‍ ഉ​ത്പാ​ദ​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ല്‍ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം വ​ലി​യ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഏ​ലം, കു​രു​മു​ള​ക്, ജാ​തി ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ണ്യ വി​ള​ക​ള്‍​ക്കും നെ​ല്ല് , പ​ച്ച​ക്ക​റി, വാ​ഴ എ​ന്നി​വ​യു​ടെ​യും ഉ​ത്പാ​ദ​ന​ച്ചെ​ല​വും ഗ​ണ്യ​മാ​യി വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ ഇ​തി​ന് ആ​നു​പാ​തി​ക​മാ​യി ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് വി​പ​ണി​യി​ല്‍ വേ​ണ്ട​ത്ര വി​ല ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ളെത്തുട​ര്‍​ന്ന് ക​ര്‍​ഷ​ക​ര്‍ കൃ​ഷി​യി​ല്‍നി​ന്ന് പി​ന്നാ​ക്കം പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് കാ​ര്‍​ഷി​കമേ​ഖ​ല​യി​ല്‍ നി​ലനി​ല്‍​ക്കു​ന്ന​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടുന്നു.

Latest News

Corehub Up