അമേരിക്കയിലെ ഡാളസിൽ ലിവിങ് റൂമിലെ മേൽക്കൂര പെട്ടെന്ന് തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് വളർത്തുനായ അത്ഭുതകരമായി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വീട്ടുടമസ്ഥയായ കാതറിൻ ബാറ്റിസ്റ്റ ജോലിയുടെ ഭാഗമായി ദൂരയാത്രയിലായിരുന്ന സമയത്താണ് സംഭവം.
വീട്ടിലെ സെക്യൂരിറ്റി ക്യാമറയിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. സോഫയിൽ വിശ്രമിക്കുകയായിരുന്ന നായ, മേൽക്കൂരയിൽ നിന്ന് കേട്ട നേരിയ ശബ്ദങ്ങൾ പെട്ടെന്ന് തിരിച്ചറിയുകയും അപകടം മണത്ത് മുറിയിൽ നിന്ന് ഓടിമാറുകയും ചെയ്തു. നായ മാറി കൃത്യം അടുത്ത നിമിഷം മേൽക്കൂരയുടെ വലിയൊരു ഭാഗം സോഫയ്ക്ക് മുകളിലേക്ക് തകർന്നുവീണു.
മനുഷ്യരേക്കാൾ നാലിരട്ടി കേൾവിശക്തിയുള്ളതിനാലാണ് നായയ്ക്ക് അപകടം മുൻകൂട്ടി അറിയാൻ കഴിഞ്ഞതെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. മേൽക്കൂര തകരാൻ ഉണ്ടായ കൃത്യമായ കാരണം പരിശോധനയിൽ വ്യക്തമായിട്ടില്ലെങ്കിലും, നായയുടെ അപാരമായ സിക്സ്ത് സെൻസ് കാരണം മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.