കരുവാരകുണ്ട്: റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് കരുവാരകുണ്ട് കിഴക്കേതല -കല്‍ക്കുണ്ട് റോഡ് ഉപരോധിച്ച് സിപിഎം പ്രവര്‍ത്തകര്‍. സിപിഎം ലോക്കല്‍ സെക്രട്ടറി കെ.കെ. ജയിംസ് ഉദ്ഘാടനം ചെയ്തു.
കരുവാരകുണ്ട് പഞ്ചായത്തില്‍ കൂടുതല്‍ പേര് ആശ്രയിക്കുന്നതാണ് കിഴക്കേതല - തരിശ് കല്‍ക്കുണ്ട് റോഡ്. ഒന്‍പത് മാസത്തിലധികമായി റോഡിലുടെയുള്ള യാത്ര ദുരിതപൂര്‍ണമാണ്. ജില്ലാ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല. ഓട്ടോറിക്ഷകള്‍ പോലും ഇതുവഴി സഞ്ചരിക്കാന്‍ മടിക്കുകയാണ്. വിജയന് തരിശ്, എ.കെ. സജാദ് ഹുസൈന്, ഒ.പി. അബൂബക്കര്‍, വി.സി. ഉണ്ണികൃഷ്ണന്, പി. മുഹമ്മദാലി, ഇ.ബി. ഗോപാലകൃഷ്ണന്, ഇ.കുഞ്ഞാണി, കെ.സി. കുഞ്ഞാപ്പ, വി.എസ്. പൊന്നമ്മ , മഠത്തില്‍ ലത്തീഫ് , ഷീന ജില്‍സ്, പി. കുഞ്ഞാപ്പു ഹാജി, ടി.എം. രാജു, സി. അനസ്, പി. നജീബ് എന്നിവര്‍ പ്രസംഗിച്ചു.