ആലപ്പുഴ: റോഡ് സുരക്ഷാ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനായി സഹൃദയ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അഞ്ചിന് ആശുപത്രി കോൺഫറൻസ് ഹാളിൽ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ആലപ്പുഴ ആർടിഒയുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി. ചന്ദ്രലാൽ ക്ലാസ് നയിച്ചു.
ഹെൽമറ്റിന്റെ പ്രാധാന്യം, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യത, ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിനന്റെ ആവശ്യകത, അമിതവേഗത്തിന്റെ ദോഷഫലങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ആശുപത്രി അസി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ചാക്കോ ഇടമുറിയിൽ പ്രസംഗിച്ചു.
റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണ വീഡിയോകളുടെ പ്രദർശനവും ക്വിസ് മത്സരവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ആശുപത്രി ജീവനക്കാർ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.