ചങ്ങനാശേരി: പാറേല്‍ പള്ളിയുടെ കൂദാശയിലും ഡിസംബര്‍ മാസത്തിലെ പെരുന്നാളിലും മറ്റ് ആഘോഷ പരിപാടികളിലും പങ്കെടുക്കാന്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പാറേല്‍ പള്ളിയിലേക്ക് എത്തുമ്പോള്‍ വാഴൂര്‍ റോഡിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് തരണം ചെയ്യുന്നതിന് നഗരത്തിലെ ഉള്‍പ്രദേശങ്ങളിലുള്ള റോഡുകള്‍ സമാന്തര ഗതാഗതത്തിന് യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ആര്‍ജെഡി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി.
ആര്‍ജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് സമരം ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി സി. ചീരഞ്ചിറ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോണ്‍ മാത്യു മൂലയില്‍, സുരേഷ് പുഞ്ചക്കോട്ടില്‍, കെ.എസ്. മാത്യൂസ്, ഇ.ഡി.ജോര്‍ജ്, ലാല്‍ പ്ലാന്തോപ്പില്‍, സോബിച്ചന് കല്ലുകളം എന്നിവര്‍ പ്രസംഗിച്ചു.