Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Robotics Challenge

അ​ണ്ട​ർ​വാ​ട്ട​ർ റോ​ബോ​ട്ടി​ക്സ് ച​ല​ഞ്ച്: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ ഫൈ​ന​ലി​ൽ

കൊ​​​​ച്ചി: അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സിം​​​​ഗ​​​​പ്പു​​​​ർ ഓ​​​​ട്ടോ​​​​ണ​​​​മ​​​​സ് അ​​​​ണ്ട​​​​ർ​​​​വാ​​​​ട്ട​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ ച​​​​ല​​​​ഞ്ചി​​​​ന്‍റെ ഫൈ​​​​ന​​​​ൽ റൗ​​​​ണ്ടി​​​​ലേ​​​​ക്കു യോ​​​​ഗ്യ​​​​ത നേ​​​​ടി മ​​​​ല​​​​യാ​​​​ളി​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ. എ​​​​റ​​​​ണാ​​​​കു​​​​ളം മു​​​​ത്തൂ​​​​റ്റ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് സ​​​​യ​​​​ൻ​​​​സി​​​​ലെ (എം​​​​ഐ​​​​ടി​​​​എ​​​​സ്) ഏ​​​​ഴം​​​​ഗ എ​​​​ൻ​​​​ജി​​​​നി​​​യ​​​​റിം​​​​ഗ് വി​​​​ദ്യാ​​​​ർ​​​​ഥി​​​സം​​​​ഘ​​​​മാ​​​​ണു ചൈ​​​​ന​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് വി​​​​ഭാ​​​​ഗം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യ എം.​​​​എ​​​​സ്. ഗാ​​​​യ​​​​ത്രി, ജെ​​​​റി​​​​ൻ എം. ​​​​ജോ​​​​ഷ്വ, ആ​​​​ദി​​​​ത്യ ആ​​​​ർ. മേ​​​​നോ​​​​ൻ, ആ​​​​ർ. ന​​​​ന്ദ​​​​ന, റി​​​​ഫാ​​​​ന കെ. ​​​​ഷെ​​​​ജീ​​​​ർ, ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ കി​​​​ര​​​​ൺ ഏ​​​​ലി​​​​യാ​​​​സ് ഷാ​​​​ജി, വാ​​​​സു​​​​ദേ​​​​വ് റെ​​​​ജി എ​​​​ന്നി​​​​വ​​​​രാ​​​​ണ് സം​​​​ഘ​​​​ത്തി​​​​ലു​​​​ള്ള​​​​ത്.മേ​​​​യ് 28 മു​​​​ത​​​​ൽ 31 വ​​​​രെ ചൈ​​​​ന​​​​യി​​​​ലെ സാ​​​​ന്യ സ്പോ​​​​ർ​​​​ട്സ് പാ​​​​ർ​​​​ക്കി​​​​ലാ​​​​ണു മ​​​​ത്സ​​​​രം.

20 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള 126 എ​​​​ൻ​​​​ട്രി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട 52 ടീ​​​​മു​​​​ക​​​​ളാ​​​​ണ് ഫൈ​​​​ന​​​​ലി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ക. സ​​​​മു​​​​ദ്ര​​​​ത്തി​​​​ന​​​​ടി​​​​യി​​​​ൽ സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ ദൗ​​​​ത്യ​​​​ങ്ങ​​​​ൾ നി​​​​ർ​​​​വ​​​​ഹി​​​​ക്കാ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള ഓ​​​​ട്ടോ​​​​ണ​​​​മ​​​​സ് അ​​​​ണ്ട​​​​ർ​​​​വാ​​​​ട്ട​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ (എ​​​​യു​​​​വി) റോ​​​​ബോ​​​​ട്ടു​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ക്ഷ​​​​മ​​​​ത പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റ് ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സിം​​​​ഗ​​​​പ്പു​​​രി​​​​ലെ ഐ​​​​ഇ​​​​ഇ​​​​ഇ ഓ​​​​ഷ്യാ​​​​നി​​​​ക് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് സൊ​​​​സൈ​​​​റ്റി​​​​യും സിം​​​​ഗ​​​​പ്പു​​​​ർ നാ​​​​ഷ​​​​ണ​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണു മ​​​​ത്സ​​​​രം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up