Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RoboticsKiPathshala2026

Kouthukam

വെറും 6000 രൂപയ്ക്ക് എഫ്-22 റാപ്റ്റർ; പാഴ് വസ്തുക്കളിൽ നിന്ന് വിസ്മയം തീർത്ത് ഒരു ഗ്രാമീണ വിദ്യാലയം

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡ് ജി​ല്ല​യി​ലു​ള്ള ഭി​ലാ​വ​ലി എ​ന്ന കൊ​ച്ചു​ഗ്രാ​മ​ത്തി​ലെ സ​ർ​ക്കാ​ർ പ്രൈ​മ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന് ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. 

സാ​ധാ​ര​ണ​യാ​യി വ​ൻ​കി​ട ലാ​ബു​ക​ളി​ലും സ​ർ​വ്വ​ക​ലാ​ശാ​ല​ക​ളി​ലും മാ​ത്രം ക​ണ്ടു​വ​രു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പാ​ഴ് വ​സ്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പി​ലാ​ക്കി ഈ ​മി​ടു​ക്ക​ർ ലോ​ക​ത്തെ ഞെ​ട്ടി​ച്ചു. 

ലോ​ക​പ്ര​ശ​സ്ത​മാ​യ എ​ഫ്-22 റാ​പ്റ്റ​ർ യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ പ​റ​ക്കു​ന്ന മാ​തൃ​ക​യാ​ണ് ഇ​വ​ർ നി​ർ​മ്മി​ച്ച​ത്. കേ​വ​ലം 6000 രൂ​പ മാ​ത്രം ചി​ല​വാ​ക്കി നി​ർ​മ്മി​ച്ച ഈ ​വി​മാ​നം ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ റി​മോ​ട്ട് ക​ൺ​ട്രോ​ൾ വ​ഴി നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന​ത് ഈ ​നേ​ട്ട​ത്തി​ന്‍റെ മാ​റ്റ് കൂ​ട്ടു​ന്നു. 

നാ​ലാം ക്ലാ​സ് മു​ത​ൽ എ​ട്ടാം ക്ലാ​സ് വ​രെ പ​ഠി​ക്കു​ന്ന പ്രാ​ൻ​ഷി കു​മാ​രി, ആ​ഷി, ഹൃ​ദേ​ഷ് കു​മാ​ർ, ര​ഞ്ജ​ന കു​മാ​രി, കാ​ർ​ത്തി​ക് ശ​ർ​മ്മ എ​ന്നീ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​അ​ത്ഭു​ത​ത്തി​ന് പി​ന്നി​ൽ. അ​ധ്യാ​പ​ക​നാ​യ ആ​ശി​ഷ് കു​മാ​റി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​വും മാ​ർ​ഗ​നി​ർ​ദ്ദേ​ശ​വു​മാ​ണ് കു​ട്ടി​ക​ളെ ഇ​ത്ത​ര​മൊ​രു ല​ക്ഷ്യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. 

വെ​റും ക​ളി​പ്പാ​ട്ട​മു​ണ്ടാ​ക്കു​ന്ന​തി​ലു​പ​രി പ​ഴ​യ മോ​ട്ടോ​റു​ക​ൾ, പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ ക​ളി​പ്പാ​ട്ട കാ​റു​ക​ൾ, വ​യ​റു​ക​ൾ, പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, തെ​ർ​മോ​കോ​ൾ തു​ട​ങ്ങി​യ അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ങ്ങ​നെ വി​നി​യോ​ഗി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം കു​ട്ടി​ക​ളെ പ​ഠി​പ്പി​ച്ചു. 

ഉ​ത്ത​ർ​പ്ര​ദേ​ശ് ബേ​സി​ക് എ​ഡ്യൂ​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ 'റോ​ബോ​ട്ടി​ക്സ് കി ​പാ​ഠ​ശാ​ല 2026' എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​വി​പ്ല​വ​ക​ര​മാ​യ മാ​റ്റം സ്കൂ​ളി​ൽ ഉ​ണ്ടാ​യ​ത്. 

വെ​റു​തെ വി​മാ​നം നി​ർ​മ്മി​ക്കു​ക മാ​ത്ര​മ​ല്ല, സ്കൂ​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ക​മ്പ്യൂ​ട്ട​ർ ഫ്ലൈ​റ്റ് സി​മു​ലേ​റ്റ​റി​ലൂ​ടെ ആ​കാ​ശ​ത്ത് വി​മാ​നം പ​റ​ത്തു​ന്ന രീ​തി​യി​ൽ കു​ട്ടി​ക​ൾ മു​ൻ​കൂ​ട്ടി പ​രി​ശീ​ല​നം നേ​ടു​ക​യും ചെ​യ്തു. 

തു​ട​ർ​ന്ന് തു​റ​സാ​യ മൈ​താ​ന​ത്ത് വി​മാ​നം വി​ജ​യ​ക​ര​മാ​യി പ​റ​ത്തി​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം വാ​നോ​ള​മു​യ​ർ​ന്നു. അ​ലി​ഗ​ഡ് ഫെ​സ്റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ഈ ​മാ​തൃ​ക​യ്ക്ക് വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രി​ൽ നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും വ​ലി​യ പ്ര​ശം​സ​യാ​ണ് ല​ഭി​ച്ച​ത്. 

ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ വ​ൻ​കി​ട സ്വ​കാ​ര്യ സ​ർ​വ്വ​ക​ലാ​ശാ​ല​ക​ളി​ലെ ഗ​വേ​ഷ​ണ​ങ്ങ​ളേ​ക്കാ​ൾ എ​ത്ര​യോ മു​ക​ളി​ലാ​ണ് ഗ്രാ​മീ​ണ വി​ദ്യാ​ല​യ​ത്തി​ലെ ഈ ​കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് കൃ​ത്യ​മാ​യ അ​വ​സ​ര​വും സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കി​യാ​ൽ അ​വ​ർ​ക്ക് ഏ​തൊ​രു ആ​ധു​നി​ക പ്ര​തി​സ​ന്ധി​ക​ളെ​യും നേ​രി​ടാ​ൻ സാ​ധി​ക്കു​മെ​ന്ന് ഭി​ലാ​വ​ലി​യി​ലെ ഈ ​കൊ​ച്ചു മി​ടു​ക്ക​ർ തെ​ളി​യി​ച്ചി​രി​ക്കു​ന്നു. 

ഇ​ത്ത​ര​ത്തി​ലു​ള്ള പ്രാ​യോ​ഗി​ക പ​ഠ​ന​രീ​തി​ക​ൾ രാ​ജ്യ​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലും ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന വ​ലി​യൊ​രു സ​ന്ദേ​ശ​മാ​ണ് ഈ ​കൊ​ച്ചു വി​മാ​നം ആ​കാ​ശ​ത്ത് വ​ര​ച്ചി​ടു​ന്ന​ത്.

Latest News

Corehub Up