Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rock

പാ​​​റ​​​ക്കൂ​​​ട്ട​​​ത്തി​​​നു​​​മേ​​​ല്‍ നി​​​ര്‍മി​​​ച്ച പ​​​ള്ളി: പാ​​​റേ​​​ല്‍ പ​​​ള്ളി

ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ കേ​​​ന്ദ്ര​​​ത്തി​​​ന് കി​​​ഴ​​​ക്ക് ഒ​​​രു കി​​​ലോമീ​​​റ്റ​​​റി​​​നു​​​ള്ളി​​​ല്‍ വാ​​​ഴൂ​​​ര്‍ റോ​​​ഡ് സൈ​​​ഡി​​​ലു​​​ള്ള പാ​​​റ​​​ക്കൂ​​​ട്ട​​​ത്തി​​​നു​​​മേ​​​ല്‍ നി​​​ര്‍മി​​​ച്ച പ​​​ള്ളി​​​യാ​​​ണ് പാ​​​റേ​​​ല്‍ പ​​​ള്ളി. ഇ​​​വി​​​ടെ ഈ ​​​പ​​​ള്ളി പ​​​ണി​​​യ​​​പ്പെ​​​ട്ട​​​ത് കേ​​​വ​​​ലം യാ​​​ദൃ​​​ച്ഛി​​​ക​​​മ​​​ല്ല, തി​​​ക​​​ച്ചും ദൈ​​​വിക പ​​​ദ്ധ​​​തി​​​യാ​​​ണ്. പ​​​രി​​​ശു​​​ദ്ധ അ​​​മ​​​ലോ​​​ത്ഭ​​​വ മാ​​​താ​​​വി​​​ന്‍റെ പ​​​ള്ളി നി​​​ര്‍മി​​​ക്കാ​​​ന്‍ ദൈ​​​വം അ​​​നാ​​​ദി​​​യി​​​ലേ മാ​​​റ്റി​​​വ​​​ച്ച പു​​​ണ്യ​​​സ്ഥ​​​ല​​​മാ​​​ണ് ഈ ​​​പാ​​​റ​​​ക്കൂ​​​ട്ടം.

പ​​​ത്രോ​​​സാ​​​കു​​​ന്ന പാ​​​റ​​​മേ​​​ലാ​​​ണ് ക​​​ര്‍ത്താ​​​വ് സ​​​ഭ​​​യെ പ​​​ടു​​​ത്തു​​​യ​​​ര്‍ത്തി​​​യ​​​ത്. സ​​​മാ​​​ന​​​മാ​​​യി പാ​​​റ​​​മേ​​​ല്‍ പ​​​ണു​​​തു​​​യ​​​ര്‍ത്തി​​​യ ഈ ​​​പ​​​ള്ളി ച​​​ങ്ങ​​​നാ​​​ശേ​​​രി പ്രാ​​​ദേ​​​ശി​​​ക സ​​​ഭ​​​യു​​​ടെ വി​​​ശ്വാ​​​സ സ്ഥൈ​​​ര്യ​​​ത്തി​​​ന്‍റെ​​​യും ആ​​​ത്മീ​​​യ ഉ​​​റ​​​പ്പി​​​ന്‍റെ​​​യും പ്ര​​​തീ​​​ക​​​മാ​​​ണ്.

പു​​​തി​​​യ പ​​​ള്ളി​​​സ​​​മു​​​ച്ച​​​യ​​​ത്തി​​ന്‍റെ ക​​​ല്ലി​​​ടീ​​​ല്‍ ക​​​ര്‍മം എ​​​നി​​​ക്ക് വേ​​​റി​​​ട്ട ഒ​​​രോ​​​ര്‍മ​​​യാ​​​ണ്. 2014 ന​​​വം​​​ബ​​​ര്‍ 24ന് ​​​ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന ശി​​​ല വ​​​ത്തി​​​ക്കാ​​​നി​​​ല്‍വ​​​ച്ച് ആ​​​ശീ​​​ര്‍വ​​​ദി​​​ച്ചു. ഈ ​​​ക​​​ല്ലാ​​​ണ് 2015 ഓ​​ഗ​​​സ്റ്റ് 15ന് ​​​മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത സ്ഥാ​​​പി​​​ച്ച​​​ത്. അ​​​തി​​​നൊ​​​പ്പം മ​​​റ്റു പ​​​തി​​​നാ​​​ല് ക​​​ല്ലു​​​ക​​​ള്‍കൂ​​​ടി അ​​​ന്നി​​​ട്ടു എ​​​ന്ന​​​ത് ഏ​​​റെ പ്ര​​​ത്യേ​​​ക​​​ത​​​യും അ​​​ര്‍ഥ​​​വ്യാ​​​പ്തി​​​യും ഉ​​​ള്ള കാ​​​ര്യ​​​മാ​​​ണ്.

മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ല്‍ പി​​​താ​​​വും കൂ​​​രി​​​യാ അം​​​ഗ​​​ങ്ങ​​​ളും വൈ​​​ദി​​​ക സ​​​ന്യ​​​സ്ത അ​​​ല്‍മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളും നി​​​ര്‍മാ​​​ണ ക​​​മ്മ​​​ിറ്റി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​ണ് അ​​​ന്ന് മ​​​റ്റു ശി​​​ല​​​ക​​​ള്‍ സ്ഥാ​​​പി​​​ച്ച​​​ത്. അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ അ​​​ന്ന​​​ത്തെ പാ​​​സ്റ്റ​​​റ​​​ല്‍ കൗ​​​ണ്‍സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എ​​​ന്ന നി​​​ല​​​യി​​​ല്‍ ഒ​​​രു ക​​​ല്ലി​​​ടു​​​ന്ന​​​തി​​​ല്‍ പ​​​ങ്കാ​​​ളി​​​യാ​​​കാ​​​ന്‍ എ​​​നി​​​ക്ക് അ​​​വ​​​സ​​​രം ല​​​ഭി​​​ച്ച​​​ത് വ​​​ലി​​​യ ഭാ​​​ഗ്യ​​​മാ​​​യി കാ​​​ണു​​​ന്നു.

ഈ​​​ശോ മി​​​ശി​​​ഹാ​​​യെ​​​യും പ​​​ന്ത്ര​​​ണ്ട് ശ്ലീ​​​ഹ​​​ന്മാ​​​രെ​​​യും മോ​​​ശ​​​യെ​​​യും ഏ​​​ലി​​​യാ​​​യെ​​​യും പ്ര​​​തി​​​നി​​​ധാ​​​നം ചെ​​​യ്യു​​​ന്ന പ​​​തി​​​ന​​​ഞ്ച് ശി​​​ല​​​ക​​​ളാ​​​ണ് അ​​​ന്ന് സ്ഥാ​​​പി​​​ച്ച​​​ത്.

ഈ​​​ശോ​​​മി​​​ശി​​​ഹാ ആ​​​കു​​​ന്ന മൂ​​​ല​​​ക്ക​​​ല്ലി​​​ല്‍ ശ്ലീ​​​ഹ​​​ന്മാ​​​രു​​​ടെ​​​യും പ്ര​​​വാ​​​ച​​​ക​​​ന്‍മാ​​​രു​​​ടെ​​​യും അ​​​ടി​​​ത്ത​​​റ​​​യി​​​ല്‍ പ​​​ണു​​​തു​​​യ​​​ര്‍ത്ത​​​പ്പെ​​​ട്ട സ​​​ഭ​​​യു​​​ടെ മ​​​നോ​​​ഹ​​​ര പ്ര​​​തീ​​​ക​​​മാ​​​ണ് പാ​​​റേ​​​ല്‍ അ​​​മ​​​ലോ​​​ത്ഭ​​​വ മാ​​​താ തീ​​​ര്‍ഥാ​​​ട​​​ന കേ​​​ന്ദ്രം. ബ​​​സി​​​ലി​​​ക്കാ പ​​​ദ​​​വി ല​​​ഭി​​​ച്ച​​​തോ​​​ടെ ഈ ​​​തീ​​​ര്‍ഥാ​​​ട​​​ന കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യ​​​വും പ്ര​​​സ​​​ക്തി​​​യും വ​​​ര്‍ധി​​​ച്ചു. വ​​​രും നാ​​​ളു​​​ക​​​ളി​​​ല്‍ അ​​​ന്ത​​​ര്‍ദേ​​​ശീ​​​യ തീ​​​ര്‍ഥാ​​​ട​​​ന കേ​​​ന്ദ്ര​​​മാ​​​യി ഇ​​​ത് വ​​​ള​​​രും എ​​​ന്ന​​​തി​​​ല്‍ സം​​​ശ​​​യ​​​മി​​​ല്ല.

Latest News

Corehub Up