Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rockets Launch

വി​ക്ഷേ​പ​ണ​ത്തി​നു പി​ന്നാ​ലെ വ​ൾ​ക്ക​ൻ റോ​ക്ക​റ്റ് ത​ക​ർ​ന്നു; ആ​മ​സോ​ണി​ന്‍റെ 40 ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ന​ശി​ച്ചു

ഫ്ലോ​​​​റി​​​​ഡ: വി​​​​ക്ഷേ​​​​പ​​​​ണ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ സാ​​​​ങ്കേ​​​​തി​​​​ക​​​​ ത​​​​ക​​​​രാ​​​​ർ നേ​​​​രി​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് യു​​​​ണൈ​​​​റ്റ​​​​ഡ് ലോ​​​​ഞ്ച് അ​​​​ല​​​​യ​​​​ൻ​​​​സി​​​​ന്‍റെ (യു​​​​എ​​​​ൽ​​​​എ) വ​​​​ൾ​​​​ക്ക​​​​ൻ റോ​​​​ക്ക​​​​റ്റ് ദൗ​​​​ത്യം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു.

ഇ​​​​തോ​​​​ടെ റോ​​​​ക്ക​​​​റ്റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ആ​​​​മ​​​​സോ​​​​ണി​​​​ന്‍റെ ലി​​​​യോ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ശൃം​​​​ഖ​​​​ല​​​​യി​​​​ലെ 40 ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളും ന​​​​ഷ്‌​​​​ട​​​​മാ​​​​യി. ഞാ​​​​യ​​​​റാ​​​​ഴ്ച ഫ്ലോ​​​​റി​​​​ഡ​​​​യി​​​​ലെ കേ​​​​പ് ക​​​​നാ​​​​വ​​​​റ​​​​ൽ സ്പേ​​​​സ് ഫോ​​​​ഴ്സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ​​​​നി​​​​ന്ന് കു​​​​തി​​​​ച്ചു​​​​യ​​​​ർ​​​​ന്ന റോ​​​​ക്ക​​​​റ്റി​​​​ന് പ​​​​ത്തു​​​​മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ലാ​​​​ണ് ത​​​​ക​​​​രാ​​​​ർ സം​​​​ഭ​​​​വി​​​​ച്ച​​​​ത്.

യു​​​​എ​​​​സ് വി​​​​മാ​​​​നനി​​​​ർ​​​​മാ​​​​ണ ക​​​​ന്പ​​​​നി​​​​യാ​​​​യ ബോ​​​​യിം​​​​ഗി​​​​ന്‍റെ​​​​യും പ്ര​​​​തി​​​​രോ​​​​ധ ഗ​​​​വേ​​​​ഷ​​​​ണ​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ലോ​​​​ക്ക്ഹീ​​​​ഡ് മാ​​​​ർ​​​​ട്ടി​​​​ന്‍റെ​​​​യും റോ​​​​ക്ക​​​​റ്റ് പ​​​​ദ്ധ​​​​തി​​​​ക​​​​ൾ സം​​​​യോ​​​​ജി​​​​പ്പി​​​​ച്ച് 2006ൽ ​​​​രൂ​​​​പവത്ക​​​​രി​​​​ച്ച യു​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ആ​​​​ദ്യ സ​​​​മ്പൂ​​​​ർ​​​​ണ ദൗ​​​​ത്യ​​​​പ​​​​രാ​​​​ജ​​​​യ​​​​മാ​​​​ണി​​​​ത്.

ഞാ​​​​യ​​​​റാ​​​​ഴ്ച ഉ​​​​ച്ച​​​​യ്ക്ക് 12.40നാ​​​​യി​​​​രു​​​​ന്നു വി​​​​ക്ഷേ​​​​പ​​​​ണം. ര​​​​ണ്ടു​​​​ദി​​​​വ​​​​സ​​​​ത്തെ കാ​​​​ല​​​​താ​​​​മ​​​​സ​​​​ത്തി​​​​നും കൗ​​​​ണ്ട്ഡൗ​​​​ൺ അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​ൻ 20 സെ​​​​ക്ക​​​​ൻ​​​​ഡ് മാ​​​​ത്രം ശേ​​​​ഷി​​​​ക്കെ നേ​​​​രി​​​​ട്ട സാ​​​​ങ്കേ​​​​തി​​​​ക ത​​​​ട​​​​സ​​​​ങ്ങ​​​​ൾ​​​​ക്കും ശേ​​​​ഷ​​​​മാ​​​​ണ് റോ​​​​ക്ക​​​​റ്റ് കു​​​​തി​​​​ച്ചു​​​​യ​​​​ർ​​​​ന്ന​​​​ത്.

പ​​​​ത്തു​​​​മി​​​​നി​​​​റ്റി​​​​നു​​​​ശേ​​​​ഷം ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളെ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ലെ​​​​ത്തി​​​​ക്കേ​​​​ണ്ട ര​​​​ണ്ടാം​​​​ഘ​​​​ട്ട​​​​മാ​​​​യ സെ​​​​ന്‍റോ​​​​റി​​​​ന്‍റെ ജ്വ​​​​ല​​​​ന​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് ത​​​​ക​​​​രാ​​​​ർ സം​​​​ഭ​​​​വി​​​​ച്ച​​​​തെ​​​​ന്നാ​​​​ണു പ്രാ​​​​ഥ​​​​മി​​​​ക വി​​​​വ​​​​രം.

ആ​​​​മ​​​​സോ​​​​ണി​​​​ന്‍റെ സ്വ​​​​പ്ന​​​​പ​​​​ദ്ധ​​​​തി​​​​ക്കു തി​​​​രി​​​​ച്ച​​​​ടി

ഇ​​​​ലോ​​​​ൺ മ​​​​സ്കി​​​​ന്‍റെ സ്റ്റാ​​​​ർ​​​​ലി​​​​ങ്കി​​​​നു ബ​​​​ദ​​​​ലാ​​​​യി ആ​​​​മ​​​​സോ​​​​ൺ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന ഉ​​​​പ​​​​ഗ്ര​​​​ഹ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ശൃം​​​​ഖ​​​​ല​​​​യാ​​​​ണ് ആ​​​​മ​​​​സോ​​​​ൺ ലി​​​​യോ. നേ​​​​ര​​​​ത്തേ പ്രോ​​​​ജ​​​​ക്‌​​​​ട് കൈ​​​​പ്പ​​​​ർ എ​​​​ന്ന​​​​പേ​​​​രി​​​​ലാ​​​​ണു പ​​​​ദ്ധ​​​​തി അ​​​​റി​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​ത്.

ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സേ​​​​വ​​​​നം ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ 3,232ലേ​​​​റെ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ലെ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം. എ​​​​ന്നാ​​​​ൽ ഇ​​​​തു​​​​വ​​​​രെ 14 വി​​​​ക്ഷേ​​​​പ​​​​ണ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 396 ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു വി​​​​ന്യ​​​​സി​​​​ക്കാ​​​​നാ​​​​യ​​​​ത്. 11,000ത്തി​​​​ലേ​​​​റെ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളു​​​​ള്ള സ്റ്റാ​​​​ർ​​​​ലി​​​​ങ്ക് ഈ ​​​​രം​​​​ഗ​​​​ത്ത് ഏ​​​​റെ മു​​​​ന്നി​​​​ലാ​​​​ണ്.

വ​​​​ൾ​​​​ക്ക​​​​ൻ റോ​​​​ക്ക​​​​റ്റി​​​​ൽ ആ​​​​മ​​​​സോ​​​​ൺ ക​​​​രാ​​​​ർ ചെ​​​​യ്തി​​​​രു​​​​ന്ന 38 വി​​​​ക്ഷേ​​​​പ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ദ്യ​​​​ത്തേ​​​​താ​​​​യി​​​​രു​​​​ന്നു ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ത്തേ​​​​ത്. ഈ ​​​​റോ​​​​ക്ക​​​​റ്റു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് 1,500ലേ​​​​റെ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ലെ​​​​ത്തി​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു പ​​​​ദ്ധ​​​​തി. പു​​​​തി​​​​യ പ​​​​രാ​​​​ജ​​​​യം തു​​​​ട​​​​ർ​​​​വി​​​​ക്ഷേ​​​​പ​​​​ണ​​​​ങ്ങ​​​​ളെ​​​​യും അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ത്തി​​​​ലാ​​​​ക്കി.

അ​​​​തേ​​​​സ​​​​മ​​​​യം, ആ​​​​മ​​​​സോ​​​​ണി​​​​ന്‍റെ അ​​​​ടു​​​​ത്ത വി​​​​ക്ഷേ​​​​പ​​​​ണം ഈ​​​​ മാ​​​​സം 23ന് ​​​​യൂ​​​​റോ​​​​പ്യ​​​​ൻ ഏ​​​​രി​​​​യ​​​​ൻ 6 റോ​​​​ക്ക​​​​റ്റ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ന​​​​ട​​​​ത്താ​​​​നാ​​​​ണ് നി​​​​ശ്ച​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 36 ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളാ​​​​ണ് ഈ ​​​​ദൗ​​​​ത്യ​​​​ത്തി​​​​ൽ വി​​​​ക്ഷേ​​​​പി​​​​ക്കാ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

Latest News

Corehub Up