ചെറുപുഴ: പാറക്കെട്ടിൽ നിന്ന് കല്ലും മണ്ണും ഇടിഞ്ഞ് കൃഷിയിടത്തിലേക്കു വീണു. കോഴിച്ചാൽ-കട്ടപ്പള്ളി-ശാന്തിപുരം റോഡിനു മുകളിലെ പാലിക്കാമറ്റത്തിൽ രാധാകൃഷ്ണന്റെ കൃഷിയിടത്തിലെ വലിയ പാറക്കെട്ടിൽ നിന്നുമാണ് കല്ല് ഉരുണ്ടിറങ്ങിയത്. പ്രദേശത്തെ കൃഷിയും മരങ്ങളും കല്ല് വീണുനശിച്ചു.
വലിയ പനയും മറിഞ്ഞുവീണു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് വലിയ ശബ്ദത്തോടെ കല്ലും മണ്ണും ഇടിഞ്ഞുവീണത്. നിരപ്പേൽ അഗസ്റ്റിൻ, ജോസ് തുടങ്ങിയവരുടെ കൃഷിയിടത്തിലേക്കാണ് ഇവ വീണത്. കല്ല് പൊട്ടി കഷണങ്ങൾ ആയതിനാലാണ് താഴേയ്ക്ക് ഉരുണ്ടിറങ്ങാതിരുന്നത്. പാറക്കെട്ടിൽ നിന്ന് ഇത്തരത്തിൽ കല്ല് ഉരുണ്ടിറങ്ങുന്നത് താഴെയുള്ള താമസക്കാർക്കും കൃഷിക്കും ഭീഷണിയാണ്.