ആസിഫ് അലിയുടെ ബ്രഹ്മാണ്ഡ മാസ് ആക്ഷൻ എന്റർടെയ്നർ ടിക്കി ടാക്കയുടെ ഗ്ലിംപ്സ് പുറത്ത്. ആസിഫിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ വീഡിയോ പുറത്തുവിട്ടത്. ടീസറിനായി കാത്തിരുന്നവരോട് ജോൺ ഡെൻവറിനായി കാത്തിരിക്കാൻ ആസിഫ് ആവശ്യപ്പെടുന്നു.
ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണെന്ന് ആസിഫ് വീഡിയോയിലൂടെ ഔദ്യോഗികമായി അറിയിച്ചു. രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രം തന്റെ കരിയറിലെ ‘കെജിഎഫ്’ ആയിരിക്കുമെന്ന് ആസിഫ് അലി തന്നെ മുൻപ് വിശേഷിപ്പിച്ചിരുന്നു.