Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RohtangPass

Video

ശുദ്ധവായു തേടി മലകയറ്റം; ഹിമാലയൻ താഴ്വരകളെ ശ്വാസം മുട്ടിച്ച് ടൂറിസ്റ്റുകളുടെ പ്രവാഹം

ഡ​ൽ​ഹി​യി​ലെ ശ്വാ​സം​മു​ട്ടി​ക്കു​ന്ന വി​ഷ​പ്പു​ക​യി​ൽ നി​ന്നും ര​ക്ഷ​തേ​ടി മ​ല​നി​ര​ക​ളി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്യു​ന്ന ജ​ന​ങ്ങ​ളു​ടെ തി​ര​ക്ക് ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ പ​രി​സ്ഥി​തി​യെ ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.

ത​ല​സ്ഥാ​ന മേ​ഖ​ല​യി​ൽ വാ​യു ഗു​ണ​നി​ല​വാ​രം "അ​തി​തീ​വ്രം' എ​ന്ന വി​ഭാ​ഗ​ത്തി​ലേ​ക്ക് താ​ഴ്ന്ന​തോ​ടെ ശു​ദ്ധ​വാ​യു തേ​ടി​യു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വാ​ഹ​മാ​ണ് ഹി​മാ​ല​യ​ൻ താ​ഴ്വ​ര​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഇ​തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യെ​ന്നോ​ണം ഹി​മാ​ച​ലി​ലെ പ്ര​ശ​സ്ത​മാ​യ റോ​ഹ്താ​ങ് പാ​സി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം നീ​ളു​ന്ന വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് രൂ​പ​പ്പെ​ട്ട​ത്.

സാ​ധാ​ര​ണ​യാ​യി ശൈ​ത്യ​കാ​ല​ത്തെ മ​ഞ്ഞു​വീ​ഴ്ച ആ​സ്വ​ദി​ക്കാ​നോ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നോ എ​ത്തു​ന്ന​വ​രു​ടെ തി​ര​ക്കാ​ണ് ഇ​വി​ടെ ഉ​ണ്ടാ​കാ​റു​ള്ള​തെ​ങ്കി​ൽ, ഇ​ത്ത​വ​ണ മ​ഞ്ഞു​വീ​ഴ്ച തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പേ ത​ന്നെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ മ​ല​ക​യ​റു​ക​യാ​ണ്.

നി​ഖി​ൽ സൈ​നി എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വ് പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​ടി ഉ​യ​ര​ത്തി​ലു​ള്ള ഈ ​ട്രാ​ഫി​ക് ബ്ലോ​ക്കി​ന്‍റെ ഭീ​ക​ര​ത പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

ഏ​ക​ദേ​ശം പ​ത്ത് കി​ലോ​മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് ടാ​ക്സി​ക​ളാ​ണ് റോ​ഹ്താ​ങ് പാ​സി​ലെ ഇ​ടു​ങ്ങി​യ പാ​ത​ക​ളി​ൽ ബ​മ്പ​ർ-​ടു-​ബ​മ്പ​ർ ട്രാ​ഫി​ക്കി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

"ന​ഗ​ര​ങ്ങ​ളി​ലെ മ​ലി​നീ​ക​ര​ണ​ത്തി​ൽ നി​ന്നു​ള്ള ര​ക്ഷ​പെ​ട​ലാ​ണോ ഇ​ത്?' എ​ന്ന ചോ​ദ്യ​ത്തോ​ടെ പ​ങ്കു​വെ​ക്ക​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്ന​ത്.

ന​ഗ​ര​ങ്ങ​ളി​ലെ തി​ര​ക്കി​നെ വെ​ല്ലു​ന്ന രീ​തി​യി​ൽ ഹി​മാ​ല​യ​ൻ താ​ഴ്വ​ര​ക​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ഇ​ര​ച്ചു​ക​യ​റു​ന്ന​ത് അ​വി​ട​ത്തെ പ​രി​സ്ഥി​തി​ക്ക് താ​ങ്ങാ​വു​ന്ന​തി​ലും അ​ധി​ക​മാ​ണെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ അ​തി​ശ​യോ​ക്തി ക​ല​ർ​ന്ന യാ​ത്രാ വി​വ​ര​ണ​ങ്ങ​ൾ ആ​ളു​ക​ളെ ഇ​ത്ത​രം സെ​ൻ​സി​റ്റീ​വ് മേ​ഖ​ല​ക​ളി​ലേ​ക്ക് അ​നാ​വ​ശ്യ​മാ​യി ആ​ക​ർ​ഷി​ക്കു​ന്നു​ണ്ടെ​ന്ന വി​മ​ർ​ശ​ന​വും ശ​ക്ത​മാ​ണ്.

മ​തി​യാ​യ പ്ലാ​നിം​ഗോ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലാ​തെ സ​ഞ്ചാ​രി​ക​ൾ മ​ല​നി​ര​ക​ളി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത് പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തി​നും വ​ലി​യ ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു.

കേ​വ​ലം വി​നോ​ദ​ത്തി​ന​പ്പു​റം വാ​യു മ​ലി​നീ​ക​ര​ണം ഒ​രു "പ​രി​സ്ഥി​തി കു​ടി​യേ​റ്റ​ത്തി​ന്' കാ​ര​ണ​മാ​കു​ന്നു എ​ന്ന​ത് ഗൗ​ര​വ​ക​ര​മാ​യ സം​ഗ​തി​യാ​ണ്.

Latest News

Corehub Up