Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RojiJohn

Middle East and Gulf

റോ​ജി ജോ​ണി​ന് കെ​പി​എ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

മനാമ: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കെ​പി​എ) സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന റോ​ജി ജോ​ണി​ന് കെ​പി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കെപിഎ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കാ​ളി​യാ​യി​രു​ന്ന റോ​ജി ജോ​ൺ സം​ഘ​ട​ന​യ്ക്ക് ന​ൽ​കി​യ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ളെ ച​ട​ങ്ങി​ൽ അ​നു​സ്മ​രി​ച്ചു. കെപിഎ​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ ആ​ത്മാ​ർ​ഥ​മാ​യ സ​ഹ​ക​ര​ണ​വും സേ​വ​ന​വും പ്ര​സി​ഡന്‍റ് നി​സാ​ർ കൊ​ല്ലം ഓർമിച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് രാ​ജ് കൃ​ഷ്ണ​ൻ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​നൂ​പ് ത​ങ്ക​ച്ച​ൻ, സെ​ക്ര​ട്ട​റി വി.എം. പ്ര​മോ​ദ്, അ​സി​സ്റ്റന്‍റി ട്ര​ഷ​റ​ർ സി​ദ്ദീഖ് ഷാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റോ​ജി ജോ​ണി​ന്‍റെ നാ​ട്ടി​ലെ ഭാ​വി​ജീ​വി​ത​ത്തി​ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Latest News

Corehub Up