പെരുമ്പാവൂര്‍: കേരള റോളര്‍ സ്കേറ്റിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍ 29 വരെ പെരുമ്പാവൂര്‍ പണിക്കരമ്പലം ഏഷ്യാഡ്സ് ഇന്റര്‍നാഷണല്‍ സ്പീഡ് സ്കേറ്റിംഗ് അക്കാദമിയില്‍ നടക്കും.
ഉദ്ഘാടനം 25ന് വൈകുന്നേരം നാലിന് മന്ത്രി റോജി എം. ജോണ്‍ നിര്‍വഹിക്കും. പരാഗ്വേയില്‍ നടന്ന വേള്‍ഡ് സ്കേറ്റ് ഗെയിംസ് 2026ല്‍ ജൂനിയര്‍ വിഭാഗം സ്പീഡ് സ്കേറ്റിംഗില്‍ ചരിത്രനേട്ടം കൈവരിച്ച അനിരുദ്ധന് വിനോദിനെ ആദരിക്കും.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നായി 800 ഓളം സ്കേറ്റിംഗ് താരങ്ങളാണു ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുക. ഡിസംബറില്‍ കര്‍ണാടകയില്‍ നടക്കുന്ന 64-ാമത് ദേശീയ റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കേരള ടീമിനെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും.