Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rolls-Royce

ജെ​റ്റ് എ​ൻ​ജി​നു​ക​ൾ മു​ത​ൽ സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ വ​രെ; വ​ൻ നി​ക്ഷേ​പ​ത്തി​നു റോ​ൾ​സ് റോ​യി​സ്

ന്യൂ​ഡ​ൽ​ഹി: വ്യോ​മ എ​ൻ​ജി​ൻ നി​ർ​മാ​താ​ക്ക​ളാ​യ ബ്ര​ട്ടീ​ഷ് ക​ന്പ​നി റോ​ൾ​സ് റോ​യി​സ് ഇ​ന്ത്യ​യി​ൽ വ​ൻ നി​ക്ഷേ​പ​ത്തി​ന് ഒ​രു​ങ്ങു​ന്നു. ജെ​റ്റ് എ​ഞ്ചി​നു​ക​ൾ, നേ​വ​ൽ പ്രൊ​പ്പ​ൽ​ഷ​ൻ, സൈ​നി​ക​വാ​ഹ​ന​ങ്ങ​ൾ, അ​ഡ്വാ​ൻ​സ്ഡ് എ​ഞ്ചി​നീ​യ​റിം​ഗ് എ​ന്നി​വ​യു​ൾ​പ്പെ​ടെ പ്ര​തി​രോ​ധ​മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ സാ​ധ്യ​ത​യും ഉ​പ​യോ​ഗ​പ്പെ​ടു​ക​യാ​ണു ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു റോ​ൾ​സ് റോ​യ്‌​സ് ഇ​ന്ത്യ എ​ക്‌​സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി മു​കു​ന്ദ​ൻ പ​റ​ഞ്ഞു.

അ​ഡ്വാ​ൻ​സ്ഡ് മീ​ഡി​യം കോം​ബാ​റ്റ് എ​യ​ർ​ക്രാ​ഫ്റ്റ് (എ​എം​സി​എ) ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ ക​രു​ത്ത് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് വ​രും ത​ല​മു​റ വ്യോ​മ എ​ൻ​ജി​നു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു മു​ൻ​ഗ​ണ​ന ന​ൽ​കും. നാ​വി​ക​സേ​നാ യു​ദ്ധ​ക്ക​പ്പ​ലു​ക​ളു​ടെ പ്ര​ഹ​ര​ശേ​ഷി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും റോ​ൾ​സ് റോ​യി​സി​നു നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കാ​നാ​കും.

ഇ​ന്ത്യ​യി​ൽ പ്ര​തി​രോ​ധ​രം​ഗ​ത്തെ ര​ണ്ടു പൊ​തു​മേ​ഖ​ലാ ക​ന്പ​നി​ക​ളു​മാ​യി ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഇ​തി​ന​കം ഒ​പ്പി​ട്ടു​ക​ഴി​ഞ്ഞു. അ​ർ​ജു​ൻ ടാ​ങ്കു​ക​ൾ​ക്കു​ള്ള എ​ൻ​ജി​ൻ, അ​ത്യാ​ധു​നി​ക സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള എ​ൻ​ജി​ൻ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​നു​ള്ള ധാ​ര​ണാ പ​ത്ര​മാ​ണ് ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്-​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up