കീവ്: യുക്രെയ്നെ ലക്ഷ്യമിട്ട് റഷ്യ തൊടുത്ത ഡ്രോൺ അയൽരാജ്യമായ റൊമാനിയയിലെ പാർപ്പിടസമുച്ചയത്തിൽ പതിച്ച് രണ്ടു പേർക്കു പരിക്കേറ്റു.
ഗലാതി നഗരത്തിലെ കെട്ടിടത്തിന്റെ മേൽക്കൂരയിലാണു ഡ്രോൺ പതിച്ചത്. തുടർന്ന് തീപിടിത്തമുണ്ടായി. രണ്ടു പേർക്കു നിസാര പരിക്കേറ്റു.
ഡ്രോൺ റൊമാനിയ ട്രാക്ക് ചെയ്തിരുന്നു. രണ്ട് എഫ്-17 യുദ്ധവിമാനങ്ങളും ഒരു ഹെലികോപ്റ്ററും റൊമാനിയ സജ്ജമാക്കിയെങ്കിലും വെടിവച്ചു വീഴ്ത്തുന്നതിനു മുന്പ് ഡ്രോൺ കെട്ടിടത്തിന്റെ മേൽക്കൂരയിൽ പതിച്ചു. നാറ്റോ അംഗരാജ്യമാണ് റൊമാനിയ.