Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Romi Gonen

എ​ങ്ങ​നെ മ​റ​ക്കും ആ ​ഹ​മാ​സ് ക്രൂ​ര​ത; അ​വ​ർ മാ​റി​മാ​റി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി

ടെ​ൽ​അ​വീ​വ്: ഒ​രി​ക്ക​ലും എ​നി​ക്ക് മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. ആ ​ദു​ര​ന്ത​ദി​ന​ങ്ങ​ൾ... ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളെ​ക്കു​റി​ച്ചു കേ​ട്ട​റി​വ് മാ​ത്ര​മേ ആ ​ദി​നം വ​രെ എ​നി​ക്ക് ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ, അ​വ​രു​ടെ യ​ഥാ​ർ​ഥ രീ​തി​ക​ൾ നേ​രി​ട്ട​റി​ഞ്ഞ ദി​ന​ങ്ങ​ൾ എ​ന്‍റെ ജീ​വി​ത​ത്തി​ൽ​നി​ന്ന് ഇ​നി അ​ട​ർ​ത്തി മാ​റ്റാ​ൻ ക​ഴി​യു​മെ​ന്നു തോ​ന്നു​ന്നി​ല്ല. ആ ​മു​റി​പ്പാ​ടു​ക​ളു​മാ​യി ഞാ​ൻ ഇ​നി​യു​ള്ള കാ​ലം ജീ​വി​ക്കും. നി​ങ്ങ​ൾ​ക്ക് എ​ന്നെ സു​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല. സു​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന മു​റി​വു​ക​ള​ല്ല അ​വ​ർ എ​ന്‍റെ മ​ന​സി​ലും ശ​രീ​ര​ത്തി​ലും എ​ല്പി​ച്ച​ത്...

ഈ ​പ​റ​യു​ന്ന​ത് 2023 ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഹ​മാ​സ് ഭീ​ക​ര​ർ ഇ​സ്ര​യേ​ൽ ആ​ക്ര​മി​ച്ച ദി​നം ഭീ​ക​ര​രു​ടെ കൈ​ക​ളി​ൽ അ​ക​പ്പെ​ട്ട റോ​മി ഗോ​ണ​ൻ എ​ന്ന 24 വ​യ​സു​കാ​രി​യാ​ണ്. ഒ​റ്റ​പ്പെ​ട​ലി​ന്‍റെ​യും ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളു​ടെ​യും ദി​ന​ങ്ങ​ളാ​ണ് ത​ന്നെ കാ​ത്ത് ഗാ​സ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് റോ​മി പ​റ​യു​ന്നു.

471 ദി​വ​സ​ങ്ങ​ൾ ഹ​മാ​സ് ത​ട​ങ്ക​ലി​ൽ ബ​ന്ദി​യാ​യി നേ​രി​ട്ട കൊ​ടും​ക്രൂ​ര​ത​ക​ളെ​ക്കു​റി​ച്ച് ആ​ദ്യ​മാ​യൊ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ തു​റ​ന്നു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു റോ​മി ഗോ​ണ​ൻ. അ​വ​രു​ടെ വാ​ക്കു​ക​ളി​ലേ​ക്ക്...

ഗാ​സ​യി​ലെ ജീ​വി​തം ത​ട​വി​ന്‍റെ​യും ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന്‍റെ​യും അ​തി​ജീ​വ​ന​ത്തി​ന്‍റെ​യു​മാ​യി​രു​ന്നെ​ന്നു റോ​മി ഗോ​ണ​ൻ ചാ​ന​ൽ 12 ഉ​വ്ദ​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തു​ന്നു. നോ​വ സം​ഗീ​ത പ​രി​പാ​ടി​യി​ൽ​നി​ന്നാ​ണ് റോ​മി​യെ അ​വ​ർ ബ​ന്ദി​യാ​യി പി​ടി​ച്ച​ത്. ഒ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ന്നു ക​രു​താ​നാ​യി​രു​ന്നു ഇ​ഷ്ടം. പ​ക്ഷേ, യാ​ഥാ​ർ​ഥ്യം അ​താ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഞാ​ൻ അ​നു​ഭ​വി​ച്ച​ത്ര​യും പ​ല​ർ​ക്കും അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നി​ല്ല എ​ന്ന​ത് ആ​ശ്വാ​സ​വു​മാ​ണ്.

ഇ​ത് എ​ന്നെ പി​ന്തു​ട​രും...

ഇ​ത് എ​ന്‍റെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ എ​ന്നെ പി​ന്തു​ട​രും. ഒ​ക്ടോ​ബ​ർ ഏ​ഴി​ലെ കൂ​ട്ട​ക്കൊ​ല​യ്ക്കു ശേ​ഷം, എ​ന്നെ അ​വി​ടേ​ക്ക് എ​ത്തി​ച്ച​പ്പോ​ൾ ത​നി​ച്ചാ​യി​രു​ന്നു, ഞാ​ൻ ഒ​റ്റ​യ്ക്ക് ആ ​തു​ര​ങ്ക​ത്തി​ലേ​ക്ക് ഇ​റ​ങ്ങി. 24 മ​ണി​ക്കൂ​ർ ക​ടു​ത്ത നി​ശ​ബ്ദ​ത​യി​ൽ ഞാ​ൻ അ​വി​ടെ ക​ഴി​ഞ്ഞു.

എ​ന്താ​ണ് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നു എ​നി​ക്കു മ​ന​സി​ലാ​യി​ല്ല. എ​നി​ക്ക് ഇ​നി എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന​തും അ​റി​യി​ല്ല. വ​ല്ലാ​ത്തൊ​രു ഭീ​തി എ​ന്നെ പൊ​തി​ഞ്ഞി​രു​ന്നു. ഒ​റ്റ​യ്ക്കാ​ണ് എ​ന്ന ചി​ന്ത എ​ന്നെ കൂ​ടു​ത​ൽ ത​ള​ർ​ത്തി. ആ ​നി​മി​ഷ​ങ്ങ​ളെ മ​റ​ക​ട​ക്കാ​ൻ എ​ന്തു ചെ​യ്യ​ണ​മെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു.

നീ ​ശ​ക്ത​യാ​ണെ​ന്നു ഞാ​ൻ എ​ന്നോ​ടു ത​ന്നെ പ​റ​ഞ്ഞു. വീ​ണ്ടും വീ​ണ്ടും പ​റ​ഞ്ഞു. പ​ക്ഷേ, അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ അ​ത് എ​ന്നെ​ത്ത​ന്നെ വി​ശ്വ​സി​പ്പി​ക്കാ​ൻ എ​നി​ക്കു ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ദു​രി​ത​ങ്ങ​ളു​ടെ ദി​ന​ങ്ങ​ൾ എ​നി​ക്ക് അ​രി​കി​ലു​ണ്ടെ​ന്ന ഭീ​തി എ​ന്ന പൊ​തി​ഞ്ഞു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ആ ​പേ​ടി വെ​റു​തെ​യ​ല്ലെ​ന്നു വൈ​കാ​തെ എ​നി​ക്കു മ​ന​സി​ലാ​യി.

പെ​ൺ വേ​ട്ട​ക്കാ​ർ

എ​ന്നെ തേ​ടി അ​വ​ർ തു​ര​ങ്ക​ത്തി​ലേ​ക്കു വ​ന്നു. മൂ​ന്നു പേ​രാ​യി​രു​ന്നു വേ​ട്ട​ക്കാ​ർ. അ​വ​ർ​ക്ക് ആ​വ​ശ്യ​മു​ള്ള​പ്പോ​ഴൊ​ക്കെ അ​വ​ർ എ​ന്‍റെ അ​ടു​ത്തേ​ക്ക് എ​ത്തി. എ​ന്‍റെ അ​നു​വാ​ദ​ത്തി​നു കാ​ത്തു​നി​ൽ​ക്കാ​തെ എ​ന്നെ ആ​ക്ര​മി​ച്ചു കീ​ഴ്പ്പെ​ടു​ത്തി. വീ​ണ്ടും വീ​ണ്ടും ഇ​തു സം​ഭ​വി​ക്കു​മെ​ന്ന് എ​ന്‍റെ മ​ന​സ് എ​ന്നോ​ടു പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. നീ ​ശ​ക്ത​യാ​ണെ​ന്ന് പി​ന്നെ എ​ങ്ങ​നെ എ​നി​ക്ക് എ​ന്നോ​ടു​ത​ന്നെ പ​റ​യാ​ൻ ക​ഴി​യും.

വൈ​കാ​തെ മ​റ്റു ചി​ല പെ​ൺ​കു​ട്ടി​ക​ളെ​യും അ​വ​ർ തു​ര​ങ്ക​ത്തി​ലേ​ക്ക് എ​ത്തി​ച്ചു. ഞാ​ൻ അ​വ​രെ പ​രി​ച​യ​പ്പെ​ട്ടു. ഐ​ഡി​എ​ഫ് നി​രീ​ക്ഷ​ക​രാ​യ അ​ഗം ബെ​ർ​ഗ​റും ലി​റി ആ​ൽ​ബാ​ഗും ആ​യി​രു​ന്നു എ​നി​ക്കു പി​ന്നാ​ലെ അ​വി​ടേ​ക്ക് ഹ​മാ​സ് ഭീ​ക​ര​ർ എ​ത്തി​ച്ച യു​വ​തി​ക​ൾ.

എ​നി​ക്ക് ചെ​റി​യൊ​രു ആ​ശ്വാ​സം തോ​ന്നി. ഇ​നി ഞാ​ൻ ഒ​റ്റ​യ്ക്ക​ല്ല​ല്ലോ. പ​ക്ഷേ, പ​ര​സ്പ​രം സം​സാ​രി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ ഞ​ങ്ങ​ളു​ടെ സ്ഥി​തി ഒ​ട്ടും ആ​ശാ​വ​ഹ​മ​ല്ല എ​ന്നെ​നി​ക്കു തോ​ന്നി. തി​ക​ച്ചും ഭ​യാ​ന​ക​മാ​യ സാ​ഹ​ച​ര്യം. എ​ങ്ങ​നെ ക​ര​ക​യ​റാ​നാ​കും- ഇ​ത്ര​യും പ​റ​ഞ്ഞി​ട്ട് റോ​മി കാ​മ​റ​യ്ക്കു മു​ന്നി​ൽ ക​ര​ച്ചി​ൽ അ​ട​ക്കാ​നാ​വാ​തെ വി​തു​മ്പി.

കു​ട്ടി​ക​ളും അ​വ​ർ​ക്കൊ​പ്പം

പ​തി​ന​ഞ്ച് വ​യ​സു​ള്ള ഡാ​ഫ്ന​യും എ​ട്ടു വ​യ​സു​ള്ള എ​ല എ​ല്യാ​ക്കി​മും വൈ​കാ​തെ അ​വി​ടേ​ക്ക് എ​ത്തി. അ​വ​ർ സ​ഹോ​ദ​രി​മാ​രാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത് പ​ല​പ്പോ​ഴും ഞ​ങ്ങ​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ല.

വൈ​കാ​തെ ചെ​ൻ അ​ൽ​മോ​ഗ്-​ഗോ​ൾ​ഡ്സ്റ്റൈ​ൻ ദ​ന്പ​തി​ക​ളെ ബ​ന്ദി​ക​ളാ​ക്കി കൊ​ണ്ടു​വ​ന്നു. ഒ​പ്പം പ​തി​നേ​ഴും പ​തി​നൊ​ന്നും ഒ​ൻ​പ​തും വ​യ​സു​ള്ള അ​വ​രു​ടെ മ​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് സം​ഗീ​ത​മേ​ള​യി​ൽ​നി​ന്നു ത​ട്ടി​യെ​ടു​ക്ക​പ്പെ​ട്ട മി​യ സ്കെം, ​ഐ​ഡി​എ​ഫ് നി​രീ​ക്ഷ​ക നാ​മ ലെ​വി എ​ന്നി​വ​രെ​യും കൊ​ണ്ടു​വ​ന്നു. നാ​ൽ​പ​താം ദി​വ​സ​മാ​ണ് എ​മി​ലി ഡ​മാ​രി അ​വി​ടേ​ക്ക് ബ​ന്ദി​യാ​യി എ​ത്തി​യ​ത്.

ഭീ​തി പ​ര​ത്തു​ന്ന തു​ര​ങ്ക​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നു മു​മ്പ് ഭൂ​മി​ക്കു മു​ക​ളി​ലു​ള്ള ചി​ല അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ ഒ​രു മാ​സ​ത്തി​ലേ​റെ എ​ന്നെ അ​വ​ർ താ​മ​സി​പ്പി​ച്ചി​രു​ന്നു. ഇ​ട​യ്ക്കു ക​മാ​ൻ​ഡ​ർ​മാ​രി​ൽ ഒ​രാ​ൾ തു​ര​ങ്ക​ത്തി​ൽ എ​ന്‍റെ അ​ടു​ത്തു​വ​ന്ന് ര​ണ്ടു പെ​ൺ​കു​ട്ടി​ക​ൾ​കൂ​ടി ഇ​വി​ടേ​ക്കു വ​രു​മെ​ന്നു പ​റ​ഞ്ഞു.

ഒ​റ്റ​പ്പെ​ട​ലി​ന്‍റെ ക​ടു​ത്ത വേ​ദ​ന​യി​ലാ​യി​രു​ന്ന ഞാ​ൻ അ​വ​രെ എ​ത്ര​യും വേ​ഗം ഇ​വി​ടേ​ക്ക് എ​ത്തി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ചു. ഹി​ജാ​ബ് ധ​രി​ച്ചാ​ണ് ബെ​ർ​ഗ​ർ തു​ര​ങ്ക​ത്തി​ലേ​ക്കു വ​ന്ന​ത്. അ​വ​ളും എ​ന്നെ​പ്പോ​ലെ ഒ​റ്റ​പ്പെ​ട്ട് എ​വി​ടെ​യോ ക​ഴി​യു​ക​യാ​യി​രു​ന്നെ​ന്ന് തോ​ന്നി. അ​ടു​ത്തു​വ​ന്നു കി​ട​ക്ക​യി​ൽ ഇ​രു​ന്നു. മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​യി​രു​ന്നു സ്നേ​ഹ​മു​ള്ള ഒ​രു മ​നു​ഷ്യ​ജീ​വി​യെ എ​നി​ക്ക് അ​ടു​ത്തു ല​ഭി​ക്കു​ന്ന​ത്. എ​ന്നെ ഒ​ന്നു ചേ​ർ​ത്തു​പി​ടി​ക്കാ​മോ എ​ന്നു ഞാ​ൻ ചോ​ദി​ച്ചു. എ​നി​ക്ക് അ​തു വ​ലി​യൊ​രു ആ​ശ്വാ​സ​മാ​യി​രു​ന്നു.

തു​ര​ങ്ക​ത്തി​ൽ വ​ന്ന​തി​നു ശേ​ഷം ലൈം​ഗി​ക ആ​ക്ര​മ​ണ​ത്തി​ന് അ​ല്ലാ​തെ എ​നി​ക്ക് അ​ടു​ത്തേ​ക്ക് ഒ​രു മ​നു​ഷ്യ​സ​മ്പ​ർ​ക്കം എ​ത്തി​യി​രു​ന്നി​ല്ല. ബെ​ർ​ഗ​ർ എ​ന്ന ചേ​ർ​ത്തു​പി​ടി​ച്ച് ആ​ലിം​ഗ​നം ചെ​യ്തു. തൊ​ട്ടു​പി​ന്നാ​ലെ ലി​റി​യും തു​ര​ങ്ക​ത്തി​ലേ​ക്കു വ​ന്നു. അ​വ​ളും ആ​ലിം​ഗ​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ഞ​ങ്ങ​ളു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു.

എ​ല്യാ​ക്കിം സ​ഹോ​ദ​രി​മാ​ർ വ​ന്ന​പ്പോ​ൾ, അ​വ​രും ഇ​തു​വ​രെ എ​വി​ടെ​യോ ഒ​റ്റ​യ്ക്കാ​യി​രു​ന്നെ​ന്നു മ​ന​സി​ലാ​യി. ഒ​റ്റ​യ്ക്കു ക​ഴി​യേ​ണ്ടി​വ​ന്ന ആ ​കു​ട്ടി​ക​ളു​ടെ അ​വ​സ്ഥ എ​ന്നെ ത​ക​ർ​ത്തു​ക​ള​ഞ്ഞു. തു​ര​ങ്ക​ത്തി​ലേ​ക്ക് എ​ത്തി​യ ദ​മാ​രി​യു​മാ​യി വ​ള​രെ അ​ടു​പ്പ​മാ​യി​രു​ന്നു. ഞാ​ൻ കൂ​ടെ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​തി​ന​കം മ​രി​ച്ചു​പോ​യേ​നെ​യെ​ന്ന് ദ​മാ​രി പ​റ​ഞ്ഞു. എ​ന്നെ ക​ണ്ട​പ്പോ​ൾ​ത്ത​ന്നെ ഞാ​ൻ ക്രൂ​ര​മാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നു ദാ​മാ​രി​ക്കു മ​ന​സി​ലാ​യി​രു​ന്നു.

Latest News

Corehub Up