മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളായ ജഗദീഷും ഉർവശിയും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഒന്നിച്ച് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'റൂം നമ്പർ 9' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ജയ് മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
'സ്ത്രീധനം', 'ഭാര്യ', 'സിംഹവാലൻ മേനോൻ' തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ ഈ ജോഡികൾ ഒന്നിച്ച് എത്തുമ്പോൾ ആകാംക്ഷ ഏറുകയാണ്. സിനിമാറ്റിക് ഡ്രീംസിന്റെ ബാനറിൽ വിലാസ് കുമാർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവഹിക്കുന്നു. ബി. കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ, ശങ്കർ ശർമ്മ എന്നിവർ സംഗീതം പകരുന്നു.
പശ്ചാത്തല സംഗീതം-ശങ്കർ ശർമ്മ, ചിത്രസംയോജനം-രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ, പ്രൊഡക്ഷൻ ഡിസൈനർ-മനു ജഗത്, വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ്- അനീവ് സുകുമാർ, സ്റ്റിൽസ്-റിഷാജ് മുഹമ്മദ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്, സൗണ്ട് ഡിസൈൻ-ശ്രീജിത്ത് ശ്രീനിവാസൻ, കളറിസ്റ്റ്-രംഗ്റേസ് മീഡിയവർക്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം, ആക്ഷൻ-ശരവണൻ സത്യ, അനിൽ അലക്സ്, മാർക്കറ്റിംഗ്-അക്ഷയ് പ്രകാശ്, അഖിൽ വിഷ്ണു വി. എസ്, പിആർഒ-എ. എസ് ദിനേശ്.