Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Roshi Agustin

റോഷിയെ തളയ്ക്കാന്‍ എതിരാളി ആര് ?

തൊ​ടു​പു​ഴ: ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു തു​ട​ര്‍​ച്ച​യാ​യി നാ​ലു​ത​വ​ണ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ അ​ഞ്ചാം അ​ങ്ക​ത്തി​നി​റ​ങ്ങു​മ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജൈ​ത്ര​യാ​ത്ര​യ്ക്കു ത​ട​യി​ടാ​ന്‍ ആ​രെ​യാ​കും യു​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കു​ക​യെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് ഇ​വി​ട​ത്തു​കാ​ര്‍.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജി​നെ 5,573 വോ​ട്ടു​ക​ള്‍​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് റോ​ഷി എ​ല്‍​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ല്‍ എ​ത്തി​യ​ത്. തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു​ ത​വ​ണ​യും യു​ഡി​എ​ഫി​ല്‍​നി​ന്നാ​യി​രു​ന്നു വി​ജ​യ​മെ​ങ്കി​ല്‍ മു​ന്ന​ണി​മാ​റ്റ​ത്തി​നു ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ ഉ​ജ്വ​ല​വി​ജ​യം നേ​ടി​യാ​ണ് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.

സം​സ്ഥാ​ന​ത്ത് പ്ര​സ്റ്റീ​ജ് മ​ത്സ​രം ന​ട​ക്കു​ന്ന മ​ണ്ഡ​ല​മാ​യി ഇ​ക്കു​റി ഇ​ടു​ക്കി മാ​റു​മെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മി​ല്ല. മ​ന്ത്രി​സ​ഭ​യി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പ്ര​തി​നി​ധി​യാ​യ ഏ​ക മ​ന്ത്രി​യാ​ണ് ഇ​ദ്ദേ​ഹം. അ​തി​നാ​ല്‍​ത​ന്നെ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ റോ​ഷി​യു​ടെ പ്ര​ക​ട​നം രാ​ഷ്‌​ട്രീ​യ കേ​ര​ളം ഉ​റ്റു​നോ​ക്കു​ക​യാ​ണ്.

ഇ​ത്ത​വ​ണ ഇ​ടു​ക്കി സീ​റ്റ് സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫി​ല്‍ ഇ​തു​വ​രെ ധാ​ര​ണ​യാ​യി​ട്ടി​ല്ല. സീ​റ്റ് കോ​ണ്‍​ഗ്ര​സി​നു വി​ട്ടു​കൊ​ടു​ക്കു​മെ​ന്ന അ​ഭ്യൂ​ഹം നി​ല​നി​ല്‍​ക്കു​മ്പോ​ഴും ഇ​ങ്ങ​നെ ഒ​രു പ്ര​ശ്‌​നം ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​പു ജോ​ണ്‍ ജോ​സ​ഫ് ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച​ത്. അ​തേ​സ​മ​യം റോ​ഷി​യെ ത​റ​പ​റ്റി​ക്കാ​ന്‍ ശ​ക്ത​നാ​യ സ്ഥാ​നാ​ര്‍​ഥി​ത​ന്നെ വേ​ണ​മെ​ന്നാ​ണ് യു​ഡി​എ​ഫി​ലെ പൊ​തു​വി​കാ​രം.

റോ​ഷി​ക്ക് മ​ണ്ഡ​ല​ത്തി​ലു​ള്ള ജ​ന​സ്വാ​ധീ​ന​വും മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഭൂ​ച​ട്ട​ഭേ​ദ​ഗ​തി​യും അ​നു​കൂ​ല​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് എ​ല്‍​ഡി​എ​ഫി​നു​ള്ള​ത്.

അ​തേ​സ​മ​യം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യും ഭൂ​രി​ഭാ​ഗം പ​ഞ്ചാ​യ​ത്തു​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളും ഒ​പ്പം​നി​ന്ന​താ​ണ് യു​ഡി​എ​ഫി​നു പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​ത്.

മ​ണ്ഡ​ല​ങ്ങ​ള്‍ വി​ട്ടു​ന​ല്‍​കു​ന്ന​തു സം​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സും കേ​ര​ള കോ​ണ്‍​ഗ്ര​സും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച തു​ട​രു​ക​യാ​ണ്. ര​ണ്ടു​വ​ട്ടം ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും തീ​രു​മാ​ന​ത്തി​ലെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ച​ര്‍​ച്ച​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി സ്ഥാ​നാ​ര്‍​ഥി​യെ നി​ശ്ച​യി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം.

Latest News

Corehub Up