Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rotary House

Kottayam

റോ​ട്ട​റി വീ​ട് നി​ർ​മി​ച്ചു; 12കു​ടും​ബ​ങ്ങ​ളു​ടെ വീ​ടെ​ന്ന സ്വ​പ്‌​നം സ​ഫ​ല​മാ​യി

ത​ല​യോ​ല​പ്പ​റ​മ്പ്: ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്ത് റോ​ട്ട​റി ക്ല​ബ് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​പ്പോ​ൾ 12 നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളു​ടെ വീ​ടെ​ന്ന സ്വ​പ്നം സ​ഫ​ല​മാ​യി.​പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത 36 സെ​ന്‍റ് സ്ഥ​ല​ത്ത് കൊ​യ്‌ലോൺ വെ​സ്റ്റ് എ​ൻ​ഡ് റോ​ട്ട​റി ക്ല​ബാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.​വീ​ടു​ക​ൾ ഇ​ന്ന​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു കൈ​മാ​റി.

റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​യ്‌​ലോ​ൺ വെ​സ്റ്റ് എ​ൻ​ഡ് അം​ഗം ഡോ. ​ജി.​എ. ജോ​ർ​ജ് പരേതയായ ഭാ​ര്യ ര​മ​ണി​ ജോ​ർ​ജി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് 12 വീ​ടു​ക​ൾ നി​ർ​മി​ച്ചുന​ൽ​കി​യ​ത്. റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റും ​റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​റു​മാ​യ എം.​ മു​രു​കാ​ന​ന്ദം താ​ക്കോ​ൽദാ​നം നി​ർ​വ​ഹി​ച്ചു.

2019-20 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ലൈ​ഫ് പ​ദ്ധ​തി​പ്ര​കാ​ര​മാ​ണ് ഒ​രു കു​ടും​ബ​ത്തി​ന് മൂ​ന്നു സെ​ന്‍റ് ഭൂ​മിവീ​തം ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത് 36 സെ​ന്‍റ് ഭൂ​മി പാ​മ്പു​രു​ളേ​ൽ മ​ല​യി​ൽ ഏ​റ്റെ​ടു​ത്ത​ത്. അ​ഞ്ചു വ​ർ​ഷ​മാ​യി വീ​ടി​നുവേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളെ​ക്കു​റി​ച്ച് ദീ​പി​ക വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. ഭൂ​മി നി​ര​പ്പാ​ക്ക​ലും മ​ഹാ​മാ​രി​യു​മെ​ല്ലാം വീ​ടി​ന്‍റെ നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മ​ന്ദ​ഗ​തി​യി​ലാ​ക്കി​യെ​ന്ന് റോ​ട്ട​റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ റോ​ട്ട​റി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​ ടി​ന ​ആ​ന്‍റ​ണി, കൃ​ഷ്ണ​ൻ ജി.​ നാ​യ​ർ, മീ​ര​ ജോ​ൺ, കെ.​പി.​ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ഡോ.​ ജി.​എ.​ ജോ​ർ​ജ്, ജോ​ൺ​ ഡാ​നി​യേ​ൽ, സി.​ ലൂ​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ൻ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. മോ​ഹ​ന​നെ ചടങ്ങിൽ ആ​ദ​രി​ച്ചു. ഓ​രോ കു​ടും​ബ​ത്തി​നും അ​ടു​ക്ക​ള​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പാ​ത്ര​ങ്ങ​ൾ, സ്റ്റൗ, ​പ്ര​ഷ​ർ കു​ക്ക​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ഓ​രോ കി​റ്റും റോ​ട്ട​റി കൈ​മാ​റി.

Latest News

Corehub Up