Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rotary Palliative Care Equipment

Idukki

റോ​ട്ട​റി പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ എ​ക്യു​പ്‌​മെ​ന്‍റ്സ് ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം

ക​ട്ട​പ്പ​ന: കി​ട​പ്പു​രോ​ഗി​ക​ളു​ടെ ക്ഷേ​മ​ത്തി​നും പ​രി​ച​ര​ണ​ത്തി​നു​മാ​യി റോ​ട്ട​റി ക്ല​ബ് ഓ​ഫ് അ​ണ​ക്ക​ര ആ​വി​ഷ്‌​ക​രി​ച്ച "ഒ​പ്പം' പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ എ​ക്യു​പ്‌​മെ​ന്‍റ്സ് ലൈ​ബ്ര​റി ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ണ​ക്ക​ര അ​ച്ചൂ​സ് ബി​ല്‍​ഡിം​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് സാ​ബു കെ. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കി​ട​പ്പു​രോ​ഗി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ല്‍ - പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍, പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ ക​ത്ത് ഹാ​ജ​രാ​ക്കി​യാ​ല്‍ ലൈ​ബ്ര​റി​യി​ല്‍​നി​ന്ന് വി​ത​ര​ണം ചെ​യ്യും.

ഉ​പ​ക​ര​ണം പി​ന്നീ​ട് ഉ​പ​യോ​ഗ​ശേ​ഷം തി​രി​കെ ലൈ​ബ്ര​റി​യി​ല്‍ എ​ത്തി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. ആ​ശു​പ​ത്രി കി​ട​ക്ക​ക​ള്‍, വാ​ട്ട​ര്‍ ബെ​ഡ്ഡു​ക​ള്‍, ഓ​ക്‌​സി​ജ​ന്‍ ബെ​ഡ്ഡു​ക​ള്‍, വീ​ല്‍​ചെ​യ​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ന​ല്‍​കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും പ​ദ്ധ​തി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കാം. പു​തി​യ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സം​ഭാ​വ​ന ചെ​യ്യാ​നും വീ​ടു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കാ​നും അ​വ​സ​ര​മു​ണ്ട്.

സം​ഭാ​വ​ന ചെ​യ്ത ഉ​പ​ക​ര​ണം എ​ത്ര​പേ​ര്‍ ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ ദാ​താ​ക്ക​ളെ അ​റി​യി​ക്കു​മെ​ന്നും ഭാ​ര​വ​ഹി​ക​ളാ​യ സാ​ബു കെ. ​തോ​മ​സ്, റോ​ബി​ന്‍ തൃ​ട്ട​യി​ല്‍, ജോ​മി പ​യ്യ​ലു​മു​റി, സാ​ബു വ​യ​ലി​ല്‍, മാ​ണി ഇ​രു​മേ​ട എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up