Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rotarys Free Dialysis

Kottayam

റോ​ട്ട​റി​യു​ടെ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി

പാ​ലാ: കൊ​ഴു​വ​നാ​ല്‍ റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ​യും പാ​ലാ റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​മേ​രി​ക്ക​യി​ലെ നൈ​ല്‍​സ് റോ​ട്ട​റി ക്ല​ബ്ബിന്‍റെ​യും റോ​ട്ട​റി ഫൗ​ണ്ടേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പാ​ലാ മ​രി​യ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ന് സൗ​ജ​ന്യ​മാ​യി നാ​ലു ഡ​യാ​ലി​സി​സ് യ​ന്ത്ര​ങ്ങ​ള്‍ ന​ല്‍​കി. ഈ ​യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു നി​ശ്ചി​ത ശ​ത​മാ​നം നി​ര്‍​ധ​ന​രാ​യ രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് സേ​വ​നം ല​ഭ്യ​മാ​ക്കും.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​രി​യ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ റോ​ട്ട​റി ഡി​സ്ട്രി​ക് 3211 ​ഗ​വ​ര്‍​ണര്‍ കൃ​ഷ്ണ​ന്‍ ജി. ​നാ​യ​ര്‍ നി​ര്‍​വ​ഹി​ച്ചു.

പാ​ലാ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​ബോ​ബി തോ​മ​സ് കോ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​രി​യ​ന്‍ മെ​ഡി​ക്ക​ല്‍ സെന്‍റ​ര്‍ സൂ​പ്ര​ണ്ട് ഡോ. ​മാ​ത്യു തോ​മ​സ്, കൊ​ഴു​വ​നാ​ല്‍ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് പോ​ത്ത​ന്‍, ഷി​ബു പീ​റ്റ​ര്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ലി​ന്‍​സി എ​മ്മാ​നു​വേ​ല്‍, ടിം​സ് പോ​ത്ത​ന്‍, സു​ധി ജ​ബ്ബാ​ര്‍, ഡോ. ​തോ​മ​സ് വാ​വാ​നി​ക്കു​ന്നേ​ല്‍, സി​സ്റ്റ​ര്‍ ലി​ന്‍​സി, ഡോ. ​ജോ​സ് കോ​ക്കാ​ട്ട്, ഡോ. ​ജീ​വ​ന്‍ ജോ​സ​ഫ്, അ​രു​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍, അ​നു കു​ര്യ​ന്‍, സെ​ബാ​സ്റ്റ്യ​ന്‍ മോ​നി​പ്പ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ല്‍ ഷി​ബു പീ​റ്റ​റി​ന് റോ​ട്ട​റി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ സ​മ്മാ​നി​ച്ചു.

Latest News

Corehub Up