Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RoundTable

‘റീ​ ഇ​മാ​ജി​നിം​ഗ് കേ​ര​ളം’ ത്രി​ദി​ന റൗ​ണ്ട് ടേ​ബി​ൾ കോ​ൺ​ഫ​റ​ൻ​സി​ന് ഇ​ന്ന് തു​ട​ക്കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ദ്ധ​​​തി​​​ക​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​വും കാ​​​ര്യ​​​ക്ഷ​​​മ​​​വു​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി രു​​​പ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ന് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ‘റീ​​​ഇ​​​മാ​​​ജി​​​നിം​​​ഗ് കേ​​​ര​​​ളം’ ത്രി​​​ദി​​​ന റൗ​​​ണ്ട് ടേ​​​ബി​​​ൾ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ന് ഇ​​​ന്ന് തു​​​ട​​​ക്കം.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലെ​​​മ​​​ൺ ട്രീ ​​​ഹോ​​​ട്ട​​​ലി​​​ൽ രാ​​​വി​​​ലെ 11ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി വി.ഡി. സ​​​തീ​​​ശ​​​ൻ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ന്ത്രി​​​മാ​​​ർ, ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വി​​​ദ​​​ഗ്ധ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ന​​​ട​​​പ്പാ​​​കാ​​​തെ പോ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്കി പ​​​ദ്ധ​​​തി നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് വി​​​ശ്വാ​​​സ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം.

വ​​​കു​​​പ്പു​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള ഏ​​​കോ​​​പ​​​ന​​​ക്കു​​​റ​​​വ് മൂ​​​ല​​​മു​​​ള്ള കാ​​​ല​​​താ​​​മ​​​സം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ന് പ​​​ദ്ധ​​​തി​​​ക​​​ളെ വി​​​വി​​​ധ ക്ല​​​സ്റ്റ​​​റു​​​ക​​​ളാ​​​യി തി​​​രി​​​ച്ചാ​​​ണ് ച​​​ർ​​​ച്ച. പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ നി​​​ർ​​​വ​​​ഹ​​​ണം, ആ​​​സൂ​​​ത്ര​​​ണം, വ​​​കു​​​പ്പു​​​ത​​​ല ഏ​​​കോ​​​പ​​​നം എ​​​ന്നി​​​വ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കും.

ഓ​​​രോ പ​​​ദ്ധ​​​തി​​​യു​​​ടെ​​​യും വി​​​ശ​​​ദ​​​മാ​​​യ പ​​​ദ്ധ​​​തി റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കും. പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ വ്യാ​​​പ്തി, ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ൾ, സാ​​​മ്പ​​​ത്തി​​​ക മാ​​​തൃ​​​ക, നി​​​ർ​​​വ​​​ഹ​​​ണ രീ​​​തി, സ​​​മ​​​യ​​​പ​​​രി​​​ധി എ​​​ന്നി​​​വ​​​യും കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ൽ തീ​​​രു​​​മാ​​​നി​​​ക്കും.

Latest News

Corehub Up