Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Royal Crown

3,150 വ​ജ്ര​ങ്ങ​ൾ, വൈ​റ്റ് ഗോ​ൾ​ഡ് തി​ള​ക്കം; വി​ശ്വ​സു​ന്ദ​രി​യെ അ​ണി​യി​ച്ച ആ ​രാ​ജ​കീ​യ കി​രീ​ട​ത്തി​‌‌ന്‍റെ വി​ശേ​ഷ​ങ്ങ​ൾ

സാ​ൻ ജു​വാ​ൻ: വി​ശ്വ​സു​ന്ദ​രി മ​ത്സ​ര​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തി​ന് മാ​റ്റ് കൂ​ട്ടി​ക്കൊ​ണ്ട് പ്യൂ​ര്‍​ട്ടോ റി​ക്കോ​യു​ടെ ജെ​ന്നി​ഫ​ർ ബ​രെ​റ്റോ​യു​ടെ ശി​ര​സി​ലേ​റി​യ ആ അതിമനോ​ഹ​ര കി​രീ​ട​മാ​ണ് ഇ​പ്പോ​ൾ ഫാ​ഷ​ൻ ലോ​ക​ത്തെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം. "ദി ​റേ​ഡി​യ​ൻ​സ് ഓ​ഫ് ആ​ൻ ഇ​റ്റേ​ണ​ൽ ലെ​ഗ​സി" (The Radiance of an Eternal Legacy) എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​കി​രീ​ടം സൗ​ന്ദ​ര്യ​മ​ത്സ​ര ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ക​ലാ​സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ‌‌

ന​വം​ബ​ർ 12-ന് ​പ്യൂ​ര്‍​ട്ടോ റി​ക്കോ​യി​ലെ പ്ലാ​സ ലാ​സ് അ​മേ​രി​ക്കാ​സി​ൽ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ലാ​ണ് പു​തി​യ കി​രീ​ടം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​ശ​സ്ത വെ​ന​സ്വേ​ല​ൻ ജ്വ​ല്ല​റി ഡി​സൈ​ന​ർ ജോ​ർ​ജ് വി​റ്റ​ൽ​സും പാ​രീ​സ് ആ​സ്ഥാ​ന​മാ​യു​ള്ള ഫൈൻ ജ്വ​ല്ല​റി ഹൗ​സാ​യ മെ​യ്‌​സ​ൺ ഡി ​ഓ​റും (Maison d’OR) ചേ​ർ​ന്നാ​ണ് ഈ ​കി​രീ​ടം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത് നി​ർ​മ്മി​ച്ച​ത്. 18 കാ​ര​റ്റ് വൈ​റ്റ് ഗോ​ൾ​ഡി​ൽ തീ​ർ​ത്ത കി​രീ​ട​ത്തി​ൽ 3,150 വ​ജ്ര​ങ്ങ​ളാ​ണ് പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

മി​സ് യൂ​ണി​വേ​ഴ്സ് മ​ത്സ​ര​ത്തി​ന്‍റെ ഭൂ​ത​കാ​ല​ത്തെ​യും വ​ർ​ത്ത​മാ​ന​കാ​ല​ത്തെ​യും ഭാ​വി​യെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മൂ​ന്ന് പ്ര​ധാ​ന ര​ത്ന​ങ്ങ​ളാ​ണ് കി​രീ​ട​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള​ത്. വ​രാ​നി​രി​ക്കു​ന്ന ത​ല​മു​റ​ക​ളി​ലെ സ്ത്രീ​ശ​ക്തി​യെ കൂ​ടി ഇ​ത് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. ഈ ​കി​രീ​ടം ഒ​രു​ക്കി​യ​തോ​ടെ ലോ​ക​ത്തി​ലെ മൂ​ന്ന് പ്ര​മു​ഖ സൗ​ന്ദ​ര്യ​മ​ത്സ​ര​ങ്ങ​ൾ​ക്ക് (മി​സ് യൂ​ണി​വേ​ഴ്സ്, മി​സ് ഗ്രാ​ൻ​ഡ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ, മി​സ് സു​പ്രാ​നാ​ഷ​ണ​ൽ) കി​രീ​ടം ഡി​സൈ​ൻ ചെ​യ്ത ലോ​ക​ത്തി​ലെ ഏ​ക വ്യ​ക്തി​യെ​ന്ന അ​പൂ​ർ​വ്വ റെ​ക്കോ​ർ​ഡും ജോ​ർ​ജ് വി​റ്റ​ൽ​സ് സ്വ​ന്ത​മാ​ക്കി.

പ​ഴ​യ കി​രീ​ട​ത്തി​ന് വി​ട

2024-ൽ ​ന​ട​ന്ന 73-ാമ​ത് മി​സ് യൂ​ണി​വേ​ഴ്സ് മ​ത്സ​ര​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച 'ലൂ​മി​യ​ർ ഡി ​എ​ൽ ഇ​ൻ​ഫി​നി' (Light of Infinity) എ​ന്ന കി​രീ​ട​ത്തി​ന് പ​ക​ര​മാ​യാ​ണ് പു​തി​യ കി​രീ​ടം എ​ത്തി​യ​ത്. പ്ര​മു​ഖ ജ്വ​ല്ല​റി ബ്രാ​ൻ​ഡാ​യ ജു​വ​ൽ​മ​റു​മാ​യി (Jewelmer) സ​ഹ​ക​രി​ച്ച് ഫി​ലി​പ്പീ​ൻ​സി​ലെ ക​ലാ​കാ​ര​ന്മാ​ർ കൈ​കൊ​ണ്ട് നി​ർ​മി​ച്ച​താ​യി​രു​ന്നു മു​ൻ കി​രീ​ടം.​

വി​ശ്വ​സു​ന്ദ​രി പ​ട്ടം നേ​ടിയ ജെ​ന്നി​ഫ​ർ ബ​രെ​റ്റോ​യ്ക്ക് ഒ​രു വ​ർ​ഷ​ക്കാ​ല​ത്തെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ൽ ഈ ​വ​ജ്ര​ക്കി​രീ​ടം അ​ണി​യാ​ൻ സാ​ധി​ക്കു​മെ​ങ്കി​ലും, കാ​ലാ​വ​ധി ക​ഴി​യു​മ്പോ​ൾ കി​രീ​ടം സം​ഘാ​ട​ക​ർ​ക്ക് തി​രി​കെ ന​ൽ​ക​ണം എ​ന്ന​താ​ണ് ച​ട്ടം. 75 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി മാ​റി​യ ഈ ​കി​രീ​ടം സ്വ​ന്തം മ​ണ്ണി​ൽ വെ​ച്ചു​ത​ന്നെ അ​ണി​യാ​ൻ സാ​ധി​ച്ച​തി​ന്‍റെ ഇ​ര​ട്ടി​മ​ധു​ര​ത്തി​ലാ​ണ് പ്യൂ​ര്‍​ട്ടോ റി​ക്കോ​യു​ടെ പു​തി​യ വി​ശ്വ​സു​ന്ദ​രി. 

 

Latest News

Corehub Up