Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rs 2.18 Crore

Kozhikode

അ​ന​ധി​കൃ​ത ഖ​ന​ന​ത്തി​ന് 2.18 കോ​ടി രൂ​പ പി​ഴ: പി​ഴ ഗ​ഡു​ക്ക​ളാ​യി അ​ട​യ്ക്കാ​ന്‍ അ​നു​മ​തി

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​യ്യോ​ളി ഗ്രാ​നൈ​റ്റ്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക്വാ​റി​യി​ല്‍ ക​ണ്ടെ​ത്തി​യ അ​ന​ധി​കൃ​ത ഖ​ന​ന​ത്തി​ന് ചു​മ​ത്തി​യ ഭീ​മ​മാ​യ പി​ഴ തു​ക ഗ​ഡു​ക്ക​ളാ​യി അ​ട​യ്ക്കാ​ന്‍ വ്യ​വ​സാ​യ വ​കു​പ്പ് അ​നു​മ​തി ന​ല്‍​കി. 2,18,97,600 രൂ​പ​യു​ടെ ഡി​മാ​ന്‍റ് തു​ക​യാ​ണ് ആ​റ് തു​ല്യ മാ​സ ഗ​ഡു​ക്ക​ളാ​യി അ​ട​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​വാ​ദം ന​ല്‍​കി​യ​ത്.

കീ​ഴ​രി​യൂ​ര്‍ വി​ല്ലേ​ജി​ന്‍റെ പ​രി​ധി​യി​ല്‍​പെ​ട്ട 2.428 ഹെ​ക്ട​ര്‍ സ്ഥ​ല​ത്താ​ണ് ക്വാ​റി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണം ന​ട​ത്തു​ന്ന വാ​ഗ​ഡ് ഇ​ന്‍​ഫ്രാ പ്രോ​ജ​ക്ട്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യാ​ണ് ക്വാ​റി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 18ന് ​ജി​ല്ലാ ജി​യോ​ള​ജി അ​ധി​കൃ​ത​ര്‍ ന​ട​ത്തി​സ്ഥ​ല​പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ന്‍​തോ​തി​ലു​ള്ള അ​ന​ധി​കൃ​ത ഖ​ന​നം ക​ണ്ടെ​ത്തി​യ​ത്.

അ​നു​വ​ദി​ച്ച പ​രി​ധി​ക്കു പു​റ​ത്തു​ള്ള 89 ആ​ര്‍. സ്ഥ​ല​ത്തു​നി​ന്നും 26,700 ക്യു​ബി​ക് മീ​റ്റ​ര്‍ ക​രി​ങ്ക​ല്ല് അ​ന​ധി​കൃ​ത​മാ​യി ഖ​ന​നം ചെ​യ്തു​വെ​ന്നും സാ​ധാ​ര​ണ മ​ണ്ണ് ഖ​ന​ന​ത്തി​ന് ന​ല്‍​കി​യ അ​നു​മ​തി ദു​രു​പ​യോ​ഗം ചെ​യ്ത് 2,540 ക്യു​ബി​ക് മീ​റ്റ​ര്‍ ക​രി​ങ്ക​ല്ല് കൂ​ടി ഖ​ന​നം ചെ​യ്‌​തെ​ടു​ത്തു​വെ​ന്നും അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തു​കൂ​ടാ​തെ പെ​ര്‍​മി​റ്റി​ന് പു​റ​ത്തു​ള്ള 96.34 ആ​ര്‍. സ്ഥ​ല​ത്തു​നി​ന്നും 9,634 ക്യു​ബി​ക് മീ​റ്റ​ര്‍ സാ​ധാ​ര​ണ മ​ണ്ണും നീ​ക്കം ചെ​യ്ത​താ​യി അ​ധി​കൃ​ത​ര്‍ തി​ട്ട​പ്പെ​ടു​ത്തി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ര​ള മൈ​ന​ര്‍ മി​ന​റ​ല്‍ ക​ണ്‍​സ​ഷ​ന്‍ ച​ട്ട​ങ്ങ​ള്‍ പ്ര​കാ​രം കോ​ഴി​ക്കോ​ട് ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് ക്വാ​റി​ക്ക് പി​ഴ​യൊ​ടു​ക്കാ​ന്‍ ഡി​മാ​ന്‍റ് നോ​ട്ടീ​സ് ന​ല്‍​കു​ക​യാ​യി​രു​ന്നു. ആ​കെ ചു​മ​ത്തി​യ പി​ഴ​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ 73,100 മെ​ട്രി​ക് ട​ണ്‍ ക​രി​ങ്ക​ല്ലി​ന്‍റെ റോ​യ​ല്‍​റ്റി​യാ​യ 1,75,44,000 രൂ​പ​യും 19,268 മെ​ട്രി​ക് ട​ണ്‍ സാ​ധാ​ര​ണ മ​ണ്ണി​ന്‍റെ വി​ല​യാ​യ 38,53,600 രൂ​പ​യും അ​ഞ്ച് ല​ക്ഷം രൂ​പ കോ​മ്പൗ​ണ്ടിം​ഗ് ഫീ​സും ഉ​ള്‍​പ്പെ​ടു​ന്നു.

ഭാ​ര​ത്മാ​ല പ​രി​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള അ​ഴി​യൂ​ര്‍-​വെ​ങ്ങ​ളം ആ​റു​വ​രി ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ സ​മ​യ​ബ​ന്ധി​ത​മാ​യ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ന് ക്വാ​റി ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണെ​ന്ന് ക​മ്പ​നി ഡ​യ​റ​ക്ട​ര്‍ വി​നോ​ദ് ജെ​യ്ന്‍ സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്നു. പൊ​തു​ജ​ന​താ​ല്‍​പ​ര്യ​വും ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യും മു​ന്‍​നി​ര്‍​ത്തി​യാ​ണ് പി​ഴ തു​ക ഒ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ള​വ് അ​നു​വ​ദി​ച്ച​ത്. 2015ലെ ​കേ​ര​ള മൈ​ന​ര്‍ മി​ന​റ​ല്‍ ക​ണ്‍​സ​ഷ​ന്‍ ച​ട്ടം 115 പ്ര​കാ​ര​മാ​ണ് തു​ക ഗ​ഡു​ക്ക​ളാ​ക്കി അ​ട​യ്ക്കാ​ന്‍ അ​നു​മ​തി. മാ​സ​ഗ​ഡു​ക്ക​ള്‍ അ​ട​യ്ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യാ​ല്‍ ഗ​ഡു​ക്ക​ളാ​യി തു​ക അ​ട​യ്ക്കാ​നു​ള്ള ആ​നു​കൂ​ല്യം പൂ​ര്‍​ണ്ണ​മാ​യും ന​ഷ്ട​പ്പെ​ടു​മെ​ന്ന് വ്യ​വ​സാ​യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up