Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rs 4.32 Crore

Kannur

അ​ജ​യ് ബെ​ന്നി​ക്ക് 4.32 കോ​ടിയുടെ ഗ​വേ​ഷ​ണ ഫെ​ലോ​ഷി​പ്പ്

ഇ​രി​ട്ടി: ജ​ർ​മ​നി​യി​ലെ പ്ര​ശ​സ്ത​മാ​യ ബ​വേ​റി​യ​ൻ സെ​ന്‍റ​ർ ഫോ​ർ ബാ​റ്റ​റി ടെ​ക്‌​നോ​ള​ജി, ബെ​യ്റോയ്ത് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്ക് പി​എ​ച്ച്ഡി ഗ​വേ​ഷ​ണ​ത്തി​ന് ഫെ​ലോ​ഷി​പ്പ്. ഇ​രി​ട്ടി നെ​ല്ലി​ക്കാം​പൊ​യി​ൽ സ്വ​ദേ​ശി അ​ജ​യ് ബെ​ന്നി​ക്കാ​ണ് ജ​ർ​മ​ൻ സ​ർ​ക്കാ​രി​ന്‍റെ ഏ​ക​ദേ​ശം 4.32 കോ​ടി രൂ​പ (3,93,500 യൂ​റോ) പൂ​ർ​ണ ഗ​വേ​ഷ​ണ ധ​ന​സ​ഹാ​യ​ത്തോ​ടെ​യു​ള്ള (ഫു​ള്ളി ഫ​ണ്ട്ഡ്) ഫെ​ലോ​ഷി​പ്പ് ല​ഭി​ച്ച​ത്.

ജ​ർ​മ​ൻ ഫെ​ഡ​റ​ൽ മി​നി​സ്ട്രി ഫോ​ർ റി​സ​ർ​ച്ച്, ടെ​ക്‌​നോ​ള​ജി ആ​ൻ​ഡ് സ്പേ​സ് മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​യി അ​നു​വ​ദി​ച്ച ഗ​വേ​ഷ​ണ പ​ദ്ധ​തി​യാ​യ "അ​ൾ​ട്രാ-​തി​ൻ ഫ്ലോ’യു​ടെ ഭാ​ഗ​മാ​യാ​ണ് ഡോ​ക്ട​റ​ൽ ഗ​വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ബെ​യ്റോ​യ്ത് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​ല​ക്ട്രോ കെ​മി​ക്ക​ൽ പ്രോ​സ​സ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ പ്ര​ഫ. ഡോ. ​ഇ​ങ്. ക്രി​സ്റ്റീ​ന റോ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഗ​വേ​ഷ​ണം. വ​ലി​യ തോ​തി​ലു​ള്ള പു​ന​രു​പ​യോ​ഗ ഊ​ർ​ജ സം​ഭ​ര​ണ​ത്തി​നാ​യി ഉ​യ​ർ​ന്ന പ​വ​ർ ഡെ​ൻ​സി​റ്റി​യും കു​റ​ഞ്ഞ മെ​റ്റീ​രി​യ​ൽ ഉ​പ​യോ​ഗ​വു​മു​ള്ള പു​തി​യ ത​ല​മു​റ അ​ൾ​ട്രാ-​തി​ൻ റെ​ഡോ​ക്സ് ഫ്ലോ ​ബാ​റ്റ​റി​ക​ൾ വി​ക​സി​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

അ​ഡ്വാ​ൻ​സ്ഡ് കാ​ർ​ബ​ൺ ഇ​ല​ക്ട്രോ​ഡ് വി​ക​സ​നം, അ​ത്യാ​ധു​നി​ക മെ​റ്റീ​രി​യ​ൽ ക്യാ​ര​ക്ട​റൈ​സേ​ഷ​ൻ, പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ബാ​റ്റ​റി​ക്കു​ള്ളി​ലെ ഇ​ല​ക്ട്രോ​ലൈ​റ്റ് പ്ര​വാ​ഹം ത​ത്സ​മ​യം നി​രീ​ക്ഷി​ക്കു​ന്ന "ഓ​പെ​റാ​ൻ​ഡോ സി​ൻ​ക്രോ​ട്രോ​ൺ എ​ക്സ്-​റേ റേ​ഡി​യോ​ഗ്രാ​ഫി’ സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ജ​യ് യു​ടെ ഗ​വേ​ഷ​ണം. ഭാ​വി​യി​ൽ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും സു​സ്ഥി​ര​വു​മാ​യ ഊ​ർ​ജ സം​ഭ​ര​ണ സാ​ങ്കേ​തി ക​വി​ദ്യ​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ഈ ​പ​ഠ​നം വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് (ഐ​സ​ർ), തി​രു​പ്പ​തി​യി​ൽ നി​ന്നാ​ണ് അ​ജ​യ് മാ​സ്റ്റേ​ഴ്‌​സ് ബി​രു​ദം നേ​ടി​യ​ത്.

സ്വി​റ്റ്സ​ർ​ല​ൻ​ഡ് ലോ​സാ​നി​ലു​ള്ള പ്ര​ശ​സ്ത​മാ​യ സ്വി​സ് ഫെ​ഡ​റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജിയി​ൽ പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​ൻ പ്ര​ഫ. മൈ​ക്ക​ൽ ഗ്രാ​റ്റ്സ​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ റെ​ഡോ​ക്സ് ഫ്ലോ ​ബാ​റ്റ​റി​ക​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള മാ​സ്റ്റേ​ഴ്‌​സ് ഗ​വേ​ഷ​ണ പ്ര​ബ​ന്ധം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ചാ​യാ​യാ​ണ് ജ​ർ​മ​നി​യി​ലെ ഈ ​അ​ന്താ​രാ​ഷ്ട്ര ഗ​വേ​ഷ​ണ പ​ദ്ധ​തി​യി​ൽ അ​ജ​യ് പ​ങ്കാ​ളി​യാ​യി​രിക്കു​ന്ന​ത്.

മു​ൻ ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ മ​ര​ങ്ങാ​ട്ടു​മ്യാ​ലി​ൽ ബെ​ന്നി തോ​മ​സ് -ഷീ​ബ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Latest News

Corehub Up