Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rubber Roller

Kasaragod

ഓ​ട്ടോ​മാ​റ്റി​ക് റ​ബ​ര്‍​ഷീ​റ്റ് റോ​ള​ര്‍ മെ​ഷീ​ന്‍ മോ​ഷ​ണം പോ​യി

പെ​ര്‍​ള: ഷേ​ണി ഏ​ല്‍​ക്കാ​ന​യി​ല്‍ ര​ണ്ട​ര​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഓ​ട്ടോ​മാ​റ്റി​ക് റ​ബ​ര്‍​ഷീ​റ്റ് റോ​ള​ര്‍ മെ​ഷീ​ന്‍ മോ​ഷ​ണം പോ​യി. ജൂ​ണ്‍ 22നും 28​നും ഇ​ട​യി​ലു​ള്ള സ​മ​യ​ത്താ​യി​രു​ന്നു 600 കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള മെ​ഷീ​ന്‍ മോ​ഷ​ണം പോ​യ​തെ​ന്ന് ക​മ്പ​നി ഉ​ട​മ ക​ണ്ണാ​ടി​ക്കാ​ന​യി​ലെ സോ​ജ​ന്‍ ജോ​ര്‍​ജ് ബ​ദി​യ​ഡു​ക്ക പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു.

പ​രാ​തി​ക്കാ​ര​നും ജ്യേ​ഷ്ഠ​ന്‍റെ ഭാ​ര്യ​യും സ​ഹോ​ദ​രി​യും ചേ​ര്‍​ന്നാ​ണ് ഏ​ല്‍​ക്കാ​ന​യി​ല്‍ പി​വി റ​ബേ​ഴ്‌​സ് എ​ന്ന ബി​സി​ന​സ് സ്ഥാ​പ​നം തു​ട​ങ്ങി​യ​ത്. സ്വ​ന്തം തോ​ട്ട​ത്തി​ല്‍ നി​ന്നു​ള്ള​തും ക​ര്‍​ഷ​ക​രി​ല്‍ നി​ന്നു ലാ​റ്റ​ക്‌​സ് വാ​ങ്ങി​ച്ചു​മാ​ണ് ക​മ്പ​നി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ട​യി​ല്‍ കാ​ല​വ​ര്‍​ഷ​ക്കാ​ല​ത്ത് കു​ന്നി​ടി​ഞ്ഞു സ്ഥാ​പ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് വീ​ണു. ഇ​തോ​ടെ സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ക​മ്പ​നി​യി​ല്‍ നി​ന്നു മെ​ഷീ​ന്‍ മോ​ഷ​ണം പോ​യ​ത്. അ​തേ​സ​മ​യം മെ​ഷീ​ന്‍ ക​വ​ര്‍​ച്ച​ക്കാ​രെ കു​റി​ച്ച് പോ​ലീ​സി​നു വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up